Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ശബരിമലയും ഗുരുവായൂരും തിരുപ്പതി മോഡലാക്കും; ആയിരം കോടി വരെ ചെലവിടുമെന്ന് മുഖ്യമന്ത്രി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: ശബരിമല, ഗുരുവായൂർ ക്ഷേത്രങ്ങളെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തീർഥാടകർ എത്തുന്ന പ്രധാന തീർഥാടന കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇതിനായി ആയിരം കോടി രൂപ വരെ ചെലവഴിക്കാൻ സർക്കാർ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. അഖില ഭാരത അയ്യപ്പ സേവാസംഘം പറവൂർ യൂണിയൻ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

തിരുപ്പതി മാതൃകയിൽ ശബരിമലയുടെയും ഗുരുവായൂരിന്റെയും വികസനം നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരുപ്പതിയിലെ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ആർക്കിടെക്ട് ഉൾപ്പെടെയുള്ളവരോട് ശബരിമലയും ഗുരുവായൂരും സന്ദർശിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ശബരിമല സീസൺ അവസാനിച്ച ശേഷം ഇതിനുള്ള നടപടികൾ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വികസന പദ്ധതിയിൽ തെലങ്കാന സർക്കാരിനെയും സഹകരിപ്പിക്കാനുള്ള നീക്കമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തവണ മികച്ച തീർഥാടന കാലമാക്കാനുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നതെന്നും ഇതിനായി ദേവസ്വം ബോർഡുമായി സഹകരിച്ചാണ് മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് സർക്കാരിന്റെ ഭാഗത്തുനിന്ന് ചെയ്യേണ്ട മുന്നൊരുക്കങ്ങൾ നേരത്തെ തന്നെ ആരംഭിച്ചിട്ടുണ്ടെന്നും റോഡ് നിർമാണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഒക്ടോബർ ആദ്യം പമ്പയിൽ വിപുലമായ യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കന്നിമാസപൂജകൾക്കായി നട തുറന്ന ശബരിമലയിൽ അരവണയ്ക്കും അപ്പത്തിനും കടുത്ത ക്ഷാമം നേരിടുകയാണ്. നിലവിൽ ഒരു തീർഥാടകന് ഒരു ടിൻ അരവണ വീതമാണ് നൽകുന്നത്. നട അടയ്ക്കുന്ന ദിവസം കൂടുതൽ തീർഥാടകർ എത്തിയാൽ അരവണ വിതരണം പോലും പ്രതിസന്ധിയിലാകാൻ സാധ്യതയുണ്ടെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

അരവണ ക്ഷാമത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാറിനെ ഫോണിൽ വിളിച്ച് ദേവസ്വം മന്ത്രി കെ. മുരളീധരൻ അതൃപ്തി അറിയിച്ചു. തീർഥാടകരുടെ തിരക്ക് കണക്കിലെടുത്ത് ആവശ്യമായ ക്രമീകരണങ്ങൾ ഉറപ്പാക്കണമെന്നാണ് നിർദേശം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix