Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

എഞ്ചിനും പ്രൊപ്പല്ലറും തകരാറിലായി കടലിൽ കുടുങ്ങിയ ബോട്ടിലെ 12 തൊഴിലാളികൾക്ക് രക്ഷ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: എഞ്ചിനും പ്രൊപ്പല്ലറും തകരാറിലായി പുറംകടലിൽ കുടുങ്ങിയ മത്സ്യബന്ധന ബോട്ടിനെയും 12 തൊഴിലാളികളെയും വിഴിഞ്ഞം മറൈൻ എൻഫോഴ്സ്മെന്റ് സംഘം രക്ഷപ്പെടുത്തി. കൊല്ലം സ്വദേശികളുടെ ‘റിയ മോൾ’ എന്ന ബോട്ടാണ് കടലിൽ കുടുങ്ങിയത്.

തകരാർ സംഭവിച്ചതോടെ ബോട്ടിന് മുന്നോട്ട് പോകാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. വിവരം ലഭിച്ചതിനെ തുടർന്ന് വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷനിലെ മറൈൻ എൻഫോഴ്സ്മെന്റ് സംഘം രക്ഷാപ്രവർത്തനം ആരംഭിച്ചു.

മറൈൻ എൻഫോഴ്സ്മെന്റിന്റെ ‘സി ഹണ്ടർ’ എന്ന വാടക ബോട്ടിന്റെ സഹായത്തോടെ റിയ മോൾ ബോട്ടിനെ കെട്ടിവലിച്ച് വർക്കല തീരത്തെത്തിച്ചു. തുടർന്ന് ബോട്ട് നീണ്ടകര മറൈൻ എൻഫോഴ്സ്മെന്റിന്റെ രക്ഷാബോട്ടിന് കൈമാറി.

ബോട്ടിലുണ്ടായിരുന്ന 12 തൊഴിലാളികളും സുരക്ഷിതരാണെന്ന് വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷൻ അധികൃതർ അറിയിച്ചു. സമയോചിതമായ ഇടപെടലിലൂടെയാണ് വലിയ അപകടസാധ്യത ഒഴിവാക്കാനായതെന്ന് തൊഴിലാളികൾ പറഞ്ഞു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix