Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സെപ്റ്റംബർ 25ന് സൂപ്പർ ലീഗ് കേരള മൂന്നാം സീസണിന് തുടക്കം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂർ: സൂപ്പർ ലീഗ് കേരളയുടെ മൂന്നാം സീസണിന് സെപ്റ്റംബർ 25ന് തുടക്കമാകും. നിലവിലെ ചാമ്പ്യന്മാരായ കണ്ണൂർ വാരിയേഴ്‌സ് എഫ്.സിയും തൃശൂർ മാജിക് എഫ്.സിയും തമ്മിലാണ് ഉദ്ഘാടന മത്സരം. കണ്ണൂർ ജവഹർ മുനിസിപ്പൽ സ്റ്റേഡിയത്തിലാണ് മത്സരം.

നിരവധി മാറ്റങ്ങളോടെയാണ് പുതിയ സീസൺ എത്തുന്നത്. ലീഗ് ഘട്ടത്തിൽ ഒന്നാം സ്ഥാനത്തെത്തുന്ന ടീമിന് സൂപ്പർ ലീഗ് കേരള ഷീൽഡ് ലഭിക്കും. മത്സരങ്ങളുടെ എണ്ണം 33ൽ നിന്ന് 35 ആയി ഉയർത്തിയിട്ടുണ്ട്. സെമിഫൈനൽ മത്സരങ്ങൾ ഹോം, എവേ ഫോർമാറ്റിലായിരിക്കും.

ലീഗ് ഘട്ടത്തിലെ മത്സരങ്ങൾ 90 മിനിറ്റിന് ശേഷം സമനിലയിലായാൽ നേരിട്ട് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് കടക്കും. പുതിയ 3-2-1 പോയിന്റ് രീതിയിൽ 90 മിനിറ്റിൽ വിജയിക്കുന്ന ടീമിന് മൂന്ന് പോയിന്റും പെനാൽറ്റി ഷൂട്ടൗട്ടിൽ വിജയിക്കുന്ന ടീമിന് രണ്ട് പോയിന്റും ലഭിക്കും. ഷൂട്ടൗട്ടിൽ തോൽക്കുന്ന ടീമിന് ഒരു പോയിന്റും ലഭിക്കും. നോക്കൗട്ട് മത്സരങ്ങളിൽ പതിവുപോലെ എക്സ്ട്രാ ടൈമും തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടും ഉണ്ടാകും.

സീ എന്റർടെയ്ൻമെന്റാണ് സീസണിലെ ഔദ്യോഗിക സംപ്രേഷണ പങ്കാളി. എല്ലാ മത്സരങ്ങളും സീ5 ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലും യുനൈറ്റ് 8 സ്‌പോർട്‌സിലും തത്സമയം കാണാം. യു.എ.ഇയിലും മത്സരങ്ങൾ സംപ്രേഷണം ചെയ്യും. എത്തിസലാത്താണ് അവിടത്തെ സംപ്രേഷണ പങ്കാളി.

ഉദ്ഘാടന മത്സരത്തിന്റെ ആദ്യ പകുതിക്ക് ശേഷം റാപ്പർ ഡബ്സിയുടെ തത്സമയ പ്രകടനമുണ്ടാകും. സീസണിലെ മറ്റ് പ്രധാന മത്സരങ്ങളിലും ഇടവേള സമയത്ത് സംഗീത പരിപാടികൾ ഒരുക്കിയിട്ടുണ്ട്. അമുലും വൈറ്റ് ഗോൾഡുമാണ് പുതിയ സീസണിന്റെ പ്രായോജകർ.

കാലിക്കറ്റ് എഫ്.സി, ഫോഴ്‌സ കൊച്ചി എഫ്.സി, കണ്ണൂർ വാരിയേഴ്‌സ് എഫ്.സി, മലപ്പുറം എഫ്.സി, തിരുവനന്തപുരം കൊമ്പൻസ് എഫ്.സി, തൃശൂർ മാജിക് എഫ്.സി എന്നീ ആറ് ടീമുകളാണ് സീസണിൽ പങ്കെടുക്കുന്നത്.

ആകെ 162 താരങ്ങളാണ് ഇത്തവണ കളത്തിലിറങ്ങുക. 17 രാജ്യങ്ങളിൽ നിന്നുള്ള 34 അന്താരാഷ്ട്ര താരങ്ങളും ടീമുകളുടെ ഭാഗമാണ്. ‘പ്രോജക്ട് ഗെയിം ചേഞ്ചർ’ പദ്ധതിയുടെ ഭാഗമായ താരങ്ങളും വിവിധ ക്ലബുകളിൽ ഇടം നേടിയിട്ടുണ്ടെന്ന് സൂപ്പർ ലീഗ് കേരള ഡയറക്ടറും സി.ഇ.ഒയുമായ മാത്യു ജോസഫും മാനേജിങ് ഡയറക്ടർ ഫിറോസ് മീരാനും വാർത്താസമ്മേളനത്തിൽ അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix