തിരുവനന്തപുരം: ശബരിമല മണ്ഡലകാല തീർഥാടനവുമായി ബന്ധപ്പെട്ട് സർക്കാർ-ദേവസ്വം ബോർഡ് തർക്കങ്ങൾക്കിടെ പ്രതികരണവുമായി മുൻ മന്ത്രി വി എൻ വാസവൻ. ഈ ഘട്ടത്തിൽ പരസ്പരം കുറ്റപ്പെടുത്തുന്നതിന് പകരം യോജിച്ചുള്ള പ്രവർത്തനമാണ് ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു. ദേവസ്വം മന്ത്രി തന്നെ മുൻകൈയെടുത്ത് ദേവസ്വം ബോർഡിനെ കൂടി ഉൾപ്പെടുത്തി മുന്നോട്ടുപോകണമെന്നും വാസവൻ ആവശ്യപ്പെട്ടു.
ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് 32 വകുപ്പുകളുടെ ഏകോപനം ആവശ്യമാണ്. സർക്കാർ ദേവസ്വം ബോർഡിനെ സഹായിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
“കഴിഞ്ഞ മണ്ഡലകാലത്ത് ജൂൺ മാസത്തിൽ തന്നെ ആദ്യ യോഗം വിളിച്ചിരുന്നു. തീർഥാടനം ആരംഭിക്കുന്നതിന് മുമ്പ് ഏഴ് യോഗങ്ങൾ നടത്തി. എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ചാണ് കാര്യങ്ങൾ ഭംഗിയായി നടപ്പാക്കിയത്. പരസ്പരം കുറ്റപ്പെടുത്തലല്ല, യോജിച്ചുള്ള പ്രവർത്തനമാണ് ആവശ്യം. ചർച്ച ചെയ്ത് മുന്നോട്ടുപോകണം,” വി എൻ വാസവൻ പറഞ്ഞു.
അതേസമയം, ദേവസ്വം മന്ത്രിയും തിരുവിതാംകൂർ ദേവസ്വം ബോർഡും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ സർക്കാരിന്റെ തുടക്കം മുതൽ തന്നെ പരസ്യമായിരുന്നു. മണ്ഡലകാല മുന്നൊരുക്കങ്ങൾ തൃപ്തികരമല്ലെന്നാണ് ദേവസ്വം മന്ത്രി കെ മുരളീധരന്റെ നിലപാട്.
ദേവസ്വം ബോർഡിന്റെ ഭാഗത്ത് അലംഭാവമുണ്ടെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്ത് നൽകാനും മന്ത്രിതല-ഉദ്യോഗസ്ഥ സംഘത്തെ നിയോഗിച്ച് മണ്ഡലകാല തീർഥാടനം ഏകോപിപ്പിക്കണമെന്ന ആവശ്യം ഉന്നയിക്കാനും മന്ത്രി തീരുമാനിച്ചതായാണ് വിവരം.
എന്നാൽ മന്ത്രിയുടെ ആരോപണങ്ങൾ തള്ളി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ രംഗത്തെത്തി. മണ്ഡലകാല ഒരുക്കങ്ങളിൽ വീഴ്ചയോ അലംഭാവമോ ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. കൃത്യമായ പദ്ധതിയുടെ അടിസ്ഥാനത്തിലാണ് ബോർഡ് മുന്നോട്ടുപോകുന്നതെന്നും പ്രതീക്ഷിച്ചതിലും കൂടുതൽ ഭക്തർ എത്തിയതാണ് അരവണ ക്ഷാമത്തിന് കാരണമെന്നും ജയകുമാർ വ്യക്തമാക്കി.
ഭഗവാൻ ഏൽപ്പിച്ച ദൗത്യം കാലാവധി പൂർത്തിയാകുന്നതുവരെ ഉത്തരവാദിത്തത്തോടെ നിർവഹിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു.





Finally found a version that doesn’t lag. The installation was a breeze and the gameplay is top-notch. For anyone looking for a solid app, bet939gamedownload is the way to go.
Finally found a reliable way to access my account without any lag. The login process at lancar138login is super quick and hassle free.