Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മൊബൈൽ ടവറിൽ കയറി ആത്മഹത്യ ഭീഷണി; വയോധികനെ സാഹസികമായി രക്ഷപ്പെടുത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കാസർകോട്: കൈയിൽ പെട്രോളും കഴുത്തിൽ കുരുക്കുമായി മൊബൈൽ ടവറിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ വയോധികനെ അഗ്നിരക്ഷാസേന സാഹസികമായി താഴെയിറക്കി. പി.കെ. മോഹൻദാസ് (70) ആണ് രക്ഷപ്പെട്ടത്.

കൈവശ ഭൂമിയുടെ രേഖകൾ ലഭിക്കാത്തതിനെ തുടർന്ന് കഴിഞ്ഞ 27 വർഷമായി വിവിധ സർക്കാർ ഓഫീസുകൾ കയറിയിറങ്ങിയിട്ടും പരിഹാരമുണ്ടായില്ലെന്ന് ആരോപിച്ചാണ് മോഹൻദാസ് ആത്മഹത്യ ഭീഷണി മുഴക്കിയത്.

വിവരമറിഞ്ഞ് സ്റ്റേഷൻ ഓഫീസർ ഡോ. ഹർഷയുടെ നേതൃത്വത്തിൽ അഗ്നിരക്ഷാസേന സ്ഥലത്തെത്തി. മോഹൻദാസിനെ അനുനയിപ്പിച്ച് താഴെയിറക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം തയ്യാറായില്ല. തുടർന്ന് ശ്രദ്ധ തിരിക്കുന്നതിനായി പരാതിയുടെ പകർപ്പിൽ നൽകിയിരുന്ന മൊബൈൽ നമ്പർ കണ്ടെത്തി ഉദ്യോഗസ്ഥർ മോഹൻദാസുമായി നിരന്തരം ഫോണിൽ സംസാരിച്ചു.

ഇതിനിടെ മോഹൻദാസിന്റെ ശ്രദ്ധ മാറിയ സമയത്ത് സ്റ്റേഷൻ ഓഫീസറുടെ നിർദേശപ്രകാരം സേനാംഗങ്ങളായ ജിജോ ജെ.ബി., അതുൽ രവി, ഇ. പ്രസീദ്, പ്രണവ് എന്നിവർ സുരക്ഷാ സംവിധാനങ്ങളോടെ ടവറിൽ കയറി അദ്ദേഹത്തെ സുരക്ഷിതമായി ബന്ധിച്ചു.

തുടർന്ന് സീനിയർ ഓഫീസർ എച്ച്. ഉമേശൻ സുരക്ഷാ ഉപകരണങ്ങളുമായി ടവറിന്റെ മുകളിൽ എത്തി മോഹൻദാസിനെ സുരക്ഷിതമായി താഴെയിറക്കി. ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കിയ ശേഷം മോഹൻദാസിനെ ബദിയടുക്ക പോലീസിന് കൈമാറി.

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix