Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

റേഞ്ച് റോവര്‍ വിവാദം; കെ എം ഷാജിയെ ന്യായീകരിച്ച് മുസ്ലിം ലീഗ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡല്‍ഹി: ആഢംബര കാര്‍ റേഞ്ച് റോവര്‍ ഉപയോഗിച്ച സംഭവത്തില്‍ മന്ത്രി കെ എം ഷാജിയെ
ന്യായീകരിച്ച് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി എം സലാം. ഔദ്യോഗിക വാഹനം തകരാറിലായതിനെ തുടര്‍ന്ന് ഒരു ദിവസം മാത്രമാണ് സുഹൃത്തിന്റെ വാഹനം ഉപയോഗിച്ചതെന്നും, വാഹനം വിലകൂടിയതായിപ്പോയതാണ് ഉണ്ടായ പ്രശ്‌നമെന്നും പി എം സലാം പറഞ്ഞു.

‘പശു ചത്താലും മോരിലെ പുളി പോകില്ല’ എന്ന പ്രയോഗം ചൂണ്ടിക്കാട്ടിയായിരുന്നു പി എം സലാമിന്റെ പ്രതികരണം. ഔദ്യോഗിക വാഹനം വര്‍ക്ക്‌ഷോപ്പില്‍ നല്‍കിയതിനാല്‍ മണ്ഡലത്തില്‍ സഞ്ചരിക്കാനാണ് താല്‍ക്കാലികമായി സുഹൃത്തിന്റെ വാഹനം ഉപയോഗിച്ചത്. ഔദ്യോഗിക വാഹനം തിരിച്ചുകിട്ടിയതോടെ റേഞ്ച് റോവര്‍ ഉടമയ്ക്ക് തിരികെ നല്‍കിയെന്നും അദ്ദേഹം വ്യക്തമാക്കി.

കാറില്‍ ഔദ്യോഗിക പദവി വ്യക്തമാക്കുന്ന ‘കേരള സ്റ്റേറ്റ് 13’ എന്ന ബോര്‍ഡും ദേശീയ ചിഹ്നവും ഉപയോഗിച്ചത് ചട്ടലംഘനമല്ലേയെന്ന ചോദ്യത്തിനും പി എം സലാം മറുപടി നല്‍കി. കെ എം ഷാജി മണ്ഡലത്തില്‍ ഒരു ദിവസം മാത്രമാണ് വാഹനം ഉപയോഗിച്ചതെന്നും വാഹനം തിരിച്ചുനല്‍കിയതോടെ വിവാദം അവസാനിച്ചെന്നും അദ്ദേഹം പറഞ്ഞു. “പ്രസക്തമായ നിരവധി വിഷയങ്ങള്‍ ഉള്ളപ്പോള്‍ ഇതുമാത്രം എന്തിനാണ് ഇത്രയും ചര്‍ച്ച ചെയ്യുന്നത്?” എന്നും പി എം സലാം ചോദിച്ചു.

എല്‍ഡിഎഫിന്റെ വിമര്‍ശനങ്ങള്‍ ജനങ്ങള്‍ സ്വീകരിച്ചോ ഇല്ലയോ എന്നത് തെരഞ്ഞെടുപ്പ് ഫലത്തില്‍ വ്യക്തമാണെന്നും പി എം സലാം പറഞ്ഞു. പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരുന്ന കാലയളവില്‍ മന്ത്രിമാരും ബന്ധുക്കളും ഉള്‍പ്പെടെ നടത്തിയ വിദേശയാത്രകളെക്കുറിച്ചും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു. കോടിക്കണക്കിന് രൂപ ഇതിനായി സര്‍ക്കാര്‍ ഖജനാവില്‍നിന്ന് ചെലവഴിച്ചിട്ടുണ്ടെന്നും യുഡിഎഫ് ഈ മാതൃക പിന്തുടരില്ലെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫ് മന്ത്രിമാരുടെ വിദേശയാത്രകളുമായി ബന്ധപ്പെട്ട ചോദ്യത്തിന്, സര്‍ക്കാര്‍ ഖജനാവിന് ഒരു രൂപ പോലും ചെലവ് വരുത്താതെയാണ് മന്ത്രിമാര്‍ വിദേശയാത്ര നടത്തിയതെന്നും പി എം സലാം അവകാശപ്പെട്ടു.

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയുമായി ബന്ധപ്പെട്ട വിവാദത്തിലും അദ്ദേഹം പ്രതികരിച്ചു. മുന്‍ സര്‍ക്കാരിന്റെ കാലത്ത് വര്‍ഷങ്ങളോളം ഹെലികോപ്റ്ററിന് വാടക നല്‍കിയിരുന്നില്ലേയെന്നും, അത്യാവശ്യ സാഹചര്യങ്ങളില്‍ ഉപയോഗിക്കാമെന്ന് നിലവിലെ മുഖ്യമന്ത്രി തീരുമാനിച്ചതില്‍ എന്താണ് പ്രശ്‌നമെന്നും പി എം സലാം ചോദിച്ചു.

സി‌എം‌ആര്‍എല്‍–എക്‌സാലോജിക് കേസിലെ അന്വേഷണവും അദ്ദേഹം പരാമര്‍ശിച്ചു. യാതൊരു ലൂപ്‌ഹോളും ഇല്ലാതെ കൃത്യമായ അന്വേഷണം നടക്കണമെന്നും അന്വേഷണ ഏജന്‍സിയായ ഇഡിയെ അനുകൂലിക്കുകയോ എതിര്‍ക്കുകയോ ചെയ്യുന്നില്ലെന്നും പി എം സലാം വ്യക്തമാക്കി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix