കണ്ണൂർ: റെയിൽവേ ഗേറ്റ് അടയ്ക്കുന്നതിനിടെ മുറിച്ചുകടക്കാൻ ശ്രമിച്ച ജീപ്പ് ട്രാക്കിൽ കുടുങ്ങി. കണ്ണൂർ താഴെ ചൊവ്വ റെയിൽവേ ഗേറ്റിൽ രാവിലെ പത്ത് മണിയോടെയാണ് സംഭവം. ജീപ്പ് ട്രാക്കിൽ കുടുങ്ങിയതിനെ തുടർന്ന് അരമണിക്കൂറോളം ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ക്രെയിൻ ഉപയോഗിച്ചാണ് പിന്നീട് ജീപ്പ് ട്രാക്കിൽ നിന്ന് മാറ്റിയത്.
സംഭവസമയത്ത് കോഴിക്കോട് ഭാഗത്തുനിന്ന് എത്തിയ ട്രെയിൻ റെയിൽവേ ഗേറ്റിന് സമീപം നിർത്തിയിട്ടു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. റെയിൽവേ ഗേറ്റ് അടയ്ക്കുന്നതിന് തൊട്ടുമുമ്പ് വാഹനങ്ങൾ ഗേറ്റ് കടക്കാൻ ശ്രമിക്കാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. മുന്നിലുണ്ടായിരുന്ന വാഹനത്തെ മറികടന്ന് പോകാൻ ശ്രമിക്കുന്നതിനിടെയാണ് ജീപ്പ് ട്രാക്കിൽ കുടുങ്ങിയതെന്നാണ് ദൃക്സാക്ഷികളുടെ മൊഴി.





Best gaming experience in the region so far. The local payment methods make it so much easier to deposit and play at manilaplayasia.
Best gaming experience in the region so far. The local payment methods make it so much easier to deposit and play at manilaplayasia.