Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വ്യാജ സ്വദേശിവൽക്കരണം; 266 കമ്പനികൾക്കെതിരെ യു.എ.ഇയിൽ നടപടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ദുബൈ: വ്യാജ സ്വദേശിവൽക്കരണം നടത്തിയ 266 സ്വകാര്യ കമ്പനികൾക്കെതിരെ നിയമനടപടിയുമായി യു.എ.ഇ മാനവ വിഭവശേഷി മന്ത്രാലയം. 2026ന്റെ ആദ്യ പകുതിയിൽ ഫീൽഡ് പരിശോധനകളും ഡിജിറ്റൽ നിരീക്ഷണ സംവിധാനങ്ങളും വഴി 377 വ്യാജ നിയമനങ്ങളാണ് മന്ത്രാലയം കണ്ടെത്തിയത്.

യു.എ.ഇ പൗരന് യഥാർഥത്തിൽ ജോലി നൽകാതെ രേഖകളിൽ മാത്രം ജീവനക്കാരനായി നിയമിക്കുന്ന രീതിയെയാണ് വ്യാജ സ്വദേശിവൽക്കരണം എന്ന് പറയുന്നത്. സ്വദേശിവൽക്കരണ ലക്ഷ്യം പൂർത്തിയാക്കിയതായി കാണിക്കാനും സർക്കാർ ആനുകൂല്യങ്ങൾ നേടാനുമാണ് ചില കമ്പനികൾ ഇത്തരം ക്രമക്കേടുകൾ നടത്തുന്നത്.

നാഫിസ് പദ്ധതിയുമായി ബന്ധപ്പെട്ട ഫെഡറൽ നിയമപ്രകാരമാണ് നിയമലംഘകർക്കെതിരെ നടപടി സ്വീകരിച്ചത്. അതേസമയം, യു.എ.ഇ തൊഴിൽ വിപണിയുടെ മൊത്തത്തിലുള്ള സാഹചര്യം കണക്കിലെടുക്കുമ്പോൾ ഇത്തരം കേസുകൾ വളരെ കുറവാണെന്ന് മന്ത്രാലയം വ്യക്തമാക്കി. സ്വദേശിവൽക്കരണ നിയമം ബാധകമായ 95 ശതമാനം കമ്പനികളും 2026ന്റെ ആദ്യ പകുതിയിലെ ലക്ഷ്യം വിജയകരമായി പൂർത്തിയാക്കിയതായും അധികൃതർ അറിയിച്ചു.

2025ലെ കാബിനറ്റ് തീരുമാനപ്രകാരം വ്യാജ നിയമനങ്ങൾ നടത്തുന്ന കമ്പനികൾക്കെതിരെ കർശന നടപടികളാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്. വ്യാജമായി നിയമിക്കപ്പെട്ട ഓരോ യു.എ.ഇ പൗരനും 20,000 മുതൽ ഒരു ലക്ഷം ദിർഹം വരെ പിഴ ചുമത്താം. തട്ടിപ്പ് നടത്തിയ കമ്പനികൾക്കും ഗുണഭോക്താക്കൾക്കും ലഭിച്ച നാഫിസ് ആനുകൂല്യങ്ങൾ റദ്ദാക്കുകയും നൽകിയ തുക തിരിച്ചുപിടിക്കുകയും ചെയ്യും. ആവശ്യമായ സാഹചര്യങ്ങളിൽ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്യും.

ജീവനക്കാരുടെ എണ്ണം കുറച്ചുകാണിച്ചോ മറ്റ് തട്ടിപ്പുകൾ നടത്തിയോ നിയമത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്ന കമ്പനികൾക്കും കനത്ത പിഴയുണ്ട്. ആദ്യ നിയമലംഘനത്തിന് ഒരു ലക്ഷം ദിർഹവും രണ്ടാം തവണ മൂന്ന് ലക്ഷം ദിർഹവും മൂന്നാം തവണയും തുടർന്നുള്ള ഓരോ ലംഘനത്തിനും അഞ്ച് ലക്ഷം ദിർഹവുമാണ് പിഴ.

50ലധികം ജീവനക്കാരുള്ള കമ്പനികൾ 2026ൽ ഉയർന്ന തസ്തികകളിൽ രണ്ട് ശതമാനം യു.എ.ഇ പൗരന്മാരെ നിയമിക്കണമെന്നാണ് സ്വദേശിവൽക്കരണ ചട്ടം. 2026ന്റെ ആദ്യ പകുതിയിൽ മന്ത്രാലയം 2,12,000 പരിശോധനകളും നടത്തിയതായി അധികൃതർ അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix