തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സെപ്തംബർ മാസത്തെ ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ ആരംഭിക്കും. പെൻഷൻ വിതരണത്തിനായി ധനവകുപ്പ് 1,068 കോടി രൂപ അനുവദിച്ചു.
ഓരോ മാസത്തെയും ക്ഷേമപെൻഷൻ അതത് മാസത്തിൽ തന്നെ കുടിശ്ശികയില്ലാതെ വിതരണം ചെയ്യുക എന്ന നയത്തിന്റെ ഭാഗമായാണ് തുക അടിയന്തരമായി അനുവദിച്ചതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി.












