Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മിന്നൽ ബസുകളിൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കണം; KSRTC എംഡിക്ക് കത്ത് നൽകി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കേരളത്തിലെ ദീർഘദൂര യാത്രക്കാർക്ക് പ്രയോജനകരമായ കെഎസ്ആർടിസിയുടെ മിന്നൽ, സ്വിഫ്റ്റ് ബസുകളിൽ ഡ്രൈവർക്കും യാത്രക്കാർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കണമെന്ന് ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് അബിൻ വർക്കി എംഎൽഎ കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടർക്ക് കത്ത് നൽകി.

ലിമിറ്റഡ് സ്റ്റോപ്പുകളോടെ സംസ്ഥാന, ദേശീയപാതകളിലൂടെ ഉയർന്ന വേഗതയിൽ സർവീസ് നടത്തുന്ന മിന്നൽ ബസുകൾ ചുരുങ്ങിയ സമയത്തിനുള്ളിൽ ജനപ്രീതി നേടിയിട്ടുണ്ട്. എന്നാൽ രാത്രികാലങ്ങളിലെ അതിവേഗ യാത്രയും ദേശീയപാതകളിലെ ഗതാഗത സാഹചര്യങ്ങളും കണക്കിലെടുത്ത് യാത്രക്കാരുടെയും ഡ്രൈവർമാരുടെയും സുരക്ഷയ്ക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്ന് എംഎൽഎ കത്തിൽ ചൂണ്ടിക്കാട്ടി.

ഉയർന്ന വേഗതയിൽ സഞ്ചരിക്കുന്ന വാഹനങ്ങളിൽ പെട്ടെന്ന് ബ്രേക്ക് ഇടുന്നത് അപകടത്തിനും ഗുരുതര പരിക്കുകൾക്കും കാരണമാകാൻ സാധ്യതയുള്ളതിനാൽ എല്ലാ മിന്നൽ ബസുകളിലെയും ഡ്രൈവർ സീറ്റിലും യാത്രാ സീറ്റുകളിലും മികച്ച നിലവാരമുള്ള സീറ്റ് ബെൽറ്റുകൾ ഉറപ്പാക്കണമെന്നാണ് പ്രധാന ആവശ്യം.

യാത്രയിലുടനീളം ഡ്രൈവർമാരും യാത്രക്കാരും സീറ്റ് ബെൽറ്റ് ധരിക്കുന്നത് കർശനമാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു. കത്തിന് അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കുമെന്ന് കെഎസ്ആർടിസി എംഡി ഉറപ്പ് നൽകിയതായി അബിൻ വർക്കി എംഎൽഎ അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix