Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കേരള സാഹിത്യ അക്കാദമി ചെയർമാനായി കൽപ്പറ്റ നാരായണൻ; സാംസ്കാരിക സ്ഥാപനങ്ങൾക്ക് പുതിയ ഭാരവാഹികൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കേരളത്തിലെ വിവിധ സാംസ്കാരിക സ്ഥാപനങ്ങൾക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സാഹിത്യകാരൻ കൽപ്പറ്റ നാരായണൻ കേരള സാഹിത്യ അക്കാദമി ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു. എഴുത്തുകാരൻ എം.പി. സുരേന്ദ്രൻ അക്കാദമി സെക്രട്ടറിയാകും.

കേരള സംസ്ഥാന ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷൻ ചെയർമാനായി മുൻ ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാറിനെ തെരഞ്ഞെടുത്തു. ആലപ്പി അഷറഫ് വൈസ് ചെയർമാനാകും.

കേരള സാംസ്കാരിക പ്രവർത്തക ക്ഷേമസമിതി ബോർഡ് ചെയർമാനായി എം. രഞ്ജിത്ത് തെരഞ്ഞെടുക്കപ്പെട്ടു.

കേരള സംഗീത നാടക അക്കാദമി ചെയർമാനായി ജി. വേണുഗോപാലിനെയും വൈസ് ചെയർമാനായി ഹേമന്ത് കുമാറിനെയും സെക്രട്ടറിയായി പ്രദീപ് കുമാർ എൻ.വിയെയും തെരഞ്ഞെടുത്തു.

പ്രൊഫ. പ്രകാശ് മൂർത്തി കേരള ലളിതകലാ അക്കാദമി ചെയർമാനാകും. ടി.ആർ. ഉദയകുമാർ വൈസ് ചെയർമാനും വൈക്കം എം.കെ. ഷിബു സെക്രട്ടറിയുമാകും.

കേരള ഫോക്‌ലോർ അക്കാദമി ചെയർമാനായി സുരേഷ് ബാബു എളയാവൂരിനെയും വൈസ് ചെയർമാനായി ശ്രീരാമൻ കൊയ്യോനെയും തെരഞ്ഞെടുത്തു. പ്രദീപ് കുമാർ എം. പയ്യന്നൂർ സെക്രട്ടറിയാകും.

വിവിധ സാംസ്കാരിക സ്ഥാപനങ്ങളുടെ പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പോടെ സംസ്ഥാനത്തെ കലാ-സാംസ്കാരിക മേഖലയിലെ ഭരണസമിതികൾക്ക് പുതിയ നേതൃത്വം നിലവിൽ വരും.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix