Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം; സെപ്റ്റംബർ 30ന് ഇന്ത്യ സഖ്യ യോഗം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ സ്ഥാനത്ത് തുടരുന്നതിൽ വിശ്വാസ്യതയില്ലെന്ന് സിപിഐഎംഎൽ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുകയാണെന്നും അദ്ദേഹം പറഞ്ഞു.

ബിഹാറിലെ എസ്‌ഐആർ നടപടികളിൽ വൻ ക്രമക്കേടുകൾ നടന്നുവെന്നാണ് ഭട്ടാചാര്യയുടെ ആരോപണം. ഇതിനെതിരെ സംസ്ഥാനവ്യാപകമായി ശക്തമായ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എസ്‌ഐആർ നടപടികൾ ഔദ്യോഗികമായി ആരംഭിക്കുന്നതിന് മുമ്പുതന്നെ നിരവധി പേരെ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കിയെന്നും ഭട്ടാചാര്യ ആരോപിച്ചു.

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സെപ്റ്റംബർ 30ന് ഇന്ത്യ സഖ്യം യോഗം ചേരും. ഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിലാണ് യോഗം. ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ പാർട്ടികളുടെ ഏകോപനം ശക്തമാക്കാനാണ് സിപിഎം നീക്കം. ഇതിന്റെ ഭാഗമായി സിപിഎം ദേശീയ ജനറൽ സെക്രട്ടറി എം.എ. ബേബി തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും മുൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിയുമായി ഫോണിൽ സംസാരിച്ചു.

ആം ആദ്മി പാർട്ടി അധ്യക്ഷനും മുൻ ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളുമായി എം.എ. ബേബി നാളെ ഡൽഹിയിൽ കൂടിക്കാഴ്ച നടത്തും. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോക്ക്രോച്ച് ജനതാ പാർട്ടിക്കും ബേബി കത്തയച്ചിട്ടുണ്ട്.

വിപുലമായ പ്രതിഷേധ പരിപാടികൾക്കാണ് കോൺഗ്രസ് ആഹ്വാനം ചെയ്തിരിക്കുന്നത്. ഗ്യാനേഷ് കുമാർ രാജിവെച്ചില്ലെങ്കിൽ ഒക്ടോബർ രണ്ടിന് ജന്തർ മന്തറിൽ വീണ്ടും പ്രക്ഷോഭം നടത്തുമെന്ന് കോക്ക്രോച്ച് ജനതാ പാർട്ടി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അതേസമയം, തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ ആരോപണങ്ങളിൽ എൻഡിഎയിലും ചോദ്യങ്ങൾ ഉയരുകയാണ്. ലോക് ജനശക്തി പാർട്ടി (രാംവിലാസ്), രാഷ്ട്രീയ ലോക് മോർച്ച, തെലുങ്കുദേശം പാർട്ടി എന്നീ എൻഡിഎ സഖ്യകക്ഷികൾ തെരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. എസ്‌ഐആറുമായി ബന്ധപ്പെട്ട വിവാദത്തിൽ ജനങ്ങൾക്കിടയിലെ സംശയങ്ങൾ ദൂരീകരിക്കാനും തെരഞ്ഞെടുപ്പ് പ്രക്രിയയിലുള്ള വിശ്വാസം നിലനിർത്താനും കമ്മീഷൻ വ്യക്തമായ നിലപാട് വ്യക്തമാക്കണമെന്നാണ് ഇവരുടെ ആവശ്യം.

ചോദ്യങ്ങൾ ഉയരുമ്പോൾ കമ്മീഷൻ മറുപടി നൽകണമെന്ന് ടിഡിപിയും ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രക്രിയയിലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകരുതെന്ന് കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ നേരത്തെ പ്രതികരിച്ചിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix