Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

നിതിൻ രാജിന്റെ മരണം; അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥിയായിരുന്ന നിതിൻ രാജിന്റെ മരണത്തിൽ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജീവൻ ജോർജിനെയാണ് കോഴിക്കോട് നർകോട്ടിക് സെല്ലിലേക്ക് മാറ്റിയത്. കേസിൽ അന്വേഷണം നിർണായക ഘട്ടത്തിലെത്തിയ സാഹചര്യത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തിന് നേതൃത്വം നൽകിയിരുന്ന ഉദ്യോഗസ്ഥന്റെ സ്ഥലംമാറ്റം.

കേസിലെ ഒന്നാം പ്രതിയായ ഡോ. എം.കെ. റാമിന് പുറമെ അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ രണ്ട് അധ്യാപകരെ കൂടി കഴിഞ്ഞ ദിവസം പ്രതിചേർത്തിരുന്നു. നേരത്തെ കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായി നിതിൻ രാജിന്റെ കുടുംബം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ സ്ഥലംമാറ്റം.

കേസിലെ ഒന്നാം പ്രതി ഡോ. എം.കെ. റാമിന് കർശന ഉപാധികളോടെ തലശേരി ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചിരുന്നു. അഞ്ചരക്കണ്ടി ദന്തൽ കോളേജിൽ പ്രവേശിക്കുന്നതിന് വിലക്കുൾപ്പെടെയുള്ള ഉപാധികളാണ് കോടതി മുന്നോട്ടുവച്ചത്.

റാമിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പിക്കെതിരെ നേരത്തെ ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് നീക്കണമെന്ന പരാമർശവും ഒരു ഘട്ടത്തിൽ കോടതിയുടെ ഭാഗത്തുനിന്നുണ്ടായിരുന്നു.

അറസ്റ്റിന്റെ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തിയില്ലെന്ന കാരണത്താൽ ആദ്യഘട്ടത്തിൽ റാമിനെ കോടതി വിട്ടയച്ചിരുന്നു. അറസ്റ്റിന്റെ കാരണങ്ങൾ എഴുതി നൽകി ബോധ്യപ്പെടുത്തണമെന്ന നടപടി പാലിച്ചില്ലെന്ന വാദം അംഗീകരിച്ചായിരുന്നു കോടതി നടപടി. തുടർന്ന് കോടതി പരിസരത്തുനിന്ന് റാമിനെ പൊലീസ് ബലമായി കസ്റ്റഡിയിലെടുത്തതും വിവാദമായിരുന്നു.

തിരുവനന്തപുരം ആര്യനാട് സ്വദേശിയായ നിതിൻ രാജ് ഇക്കഴിഞ്ഞ ഏപ്രിൽ 10നാണ് ജീവനൊടുക്കിയത്. കോളേജ് കെട്ടിടത്തിൽനിന്ന് ചാടുകയായിരുന്നു. അധ്യാപകരിൽനിന്നുണ്ടായ ജാതി അധിക്ഷേപത്തെ തുടർന്നാണ് നിതിൻ രാജ് ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ മൊഴി നൽകിയിരുന്നു. സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം തുടരുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix