Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഇ-ടെൻഡർ വിവാദം; ദേവസ്വം ബോർഡ് തീരുമാനം നല്ല ഉദ്ദേശത്തോടെയെന്ന് കെ. മുരളീധരൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ഇ-ടെൻഡറുമായി ബന്ധപ്പെട്ട വിവാദത്തിൽ ദേവസ്വം ബോർഡ് എടുത്ത തീരുമാനം നല്ല ഉദ്ദേശത്തോടെയാണെന്ന് കെ. മുരളീധരൻ. വിഷയത്തിൽ ചില ഉദ്യോഗസ്ഥർക്കാണ് പ്രശ്നമുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ഇ-ടെൻഡർ നടപടികളിൽ ക്രമക്കേടുകൾ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കാൻ വിജിലൻസിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മൂന്ന് ദിവസത്തിനകം റിപ്പോർട്ട് നൽകാൻ നിർദേശം നൽകിയതായും മുരളീധരൻ വ്യക്തമാക്കി.

ഈ മാസം 15നകം ബാക്കി നടപടികൾ പൂർത്തിയാക്കി വിഷയവുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കുറേക്കാലമായി ചിലർ വിഷയത്തെ വലിയ വിവാദമാക്കുകയാണെന്നും മുരളീധരൻ ആരോപിച്ചു.

ഇ-ടെൻഡർ നടപടികൾ അട്ടിമറിക്കാൻ ശ്രമിക്കുന്ന ചില ശക്തികൾ സംവിധാനത്തിനുള്ളിൽ തന്നെയുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുരളീധരൻ വ്യക്തമാക്കി. ദേവസ്വം ബോർഡ് എടുത്ത തീരുമാനത്തിന് സർക്കാർ പിന്തുണ നൽകും. വിജിലൻസ് അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും കെ. മുരളീധരൻ അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix