Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഞായറാഴ്ചയും ബാങ്കുകൾ പ്രവർത്തിക്കുന്നു; കറുത്ത ബാഡ്ജണിഞ്ഞ് ജീവനക്കാർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: രാജ്യവ്യാപക ബാങ്ക് പണിമുടക്ക് നാളെ മുതൽ ആരംഭിക്കാനിരിക്കെ ഇന്ന് രാജ്യത്തെ ബാങ്കുകൾ സാധാരണ നിലയിൽ പ്രവർത്തിക്കുന്നു. കേന്ദ്രസർക്കാർ നിർദേശപ്രകാരമാണ് ഇന്ന് ബാങ്കുകൾ തുറന്ന് പ്രവർത്തിക്കുന്നത്.

പണിമുടക്ക് ഒഴിവാക്കുന്നതിനായി കേന്ദ്രസർക്കാരും ബാങ്ക് മാനേജ്മെന്റും തൊഴിലാളി യൂണിയനുകളുമായി നടത്തിയ അവസാനഘട്ട ചർച്ചകളും പരാജയപ്പെട്ടു. ഇതിന് പിന്നാലെ നാളെ മുതൽ മൂന്ന് ദിവസത്തേക്ക് പണിമുടക്ക് ശക്തമാക്കാൻ തൊഴിലാളി യൂണിയനുകളുടെ സംയുക്ത സംഘടനയായ യുഎഫ്ബിയു ആഹ്വാനം ചെയ്തു.

ഇന്ന് ജോലിക്കെത്തിയ ബാങ്ക് ജീവനക്കാർ പ്രതിഷേധത്തിന്റെ ഭാഗമായി കറുത്ത ബാഡ്ജും റിബണും ധരിച്ചാണ് ജോലി ചെയ്യുന്നത്. ബാങ്ക് ജീവനക്കാരെയും സംഘടനകളെയും താറടിക്കുന്ന തരത്തിലുള്ള മാനേജ്മെന്റുകളുടെ നടപടികൾ അവസാനിപ്പിക്കണമെന്നും യുഎഫ്ബിയു ആവശ്യപ്പെട്ടു.

ആഴ്ചയിലെ തൊഴിൽ ദിനങ്ങൾ അഞ്ചായി നിശ്ചയിക്കുക ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബാങ്ക് ജീവനക്കാർ തിങ്കൾ മുതൽ ബുധൻ വരെ രാജ്യവ്യാപകമായി പണിമുടക്കുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix