Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

അമീബിക്ക് മസ്തിഷ്കജ്വരം ബാധിച്ച 3വയസുകാരിക്ക് രോഗനിർണ്ണയം നടത്താതെ ചികിത്സ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: മൂന്ന് വയസുകാരിക്ക് ഗുരുതര ചികിത്സാപ്പിഴവ് സംഭവിച്ചെന്ന ആരോപണവുമായി കുടുംബം. അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച കുട്ടിക്ക് ആദ്യം ടിബി മെനിഞ്ചൈറ്റിസിനുള്ള ചികിത്സ നൽകിയെന്നാണ് മാതാപിതാക്കളുടെ പരാതി. തിരുവല്ല സ്വദേശികളായ സന്ദീപ്–പ്രജിത ദമ്പതികളുടെ മകൾ സായിലക്ഷ്മിയാണ് നിലവിൽ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയുന്നത്.

ജൂലൈ 18 മുതലാണ് കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങൾ ആരംഭിച്ചതെന്ന് മാതാപിതാക്കൾ പറയുന്നു. പനി മാറാത്തതിനെ തുടർന്ന് ജൂലൈ 25ന് തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവിധ പരിശോധനകൾ നടത്തിയെങ്കിലും രോഗം കൃത്യമായി കണ്ടെത്താൻ കഴിഞ്ഞില്ലെന്നും തുടർന്ന് ടിബി മെനിഞ്ചൈറ്റിസ് ആണെന്ന സംശയത്തിൽ ചികിത്സ ആരംഭിച്ചെന്നും കുടുംബം ആരോപിക്കുന്നു.

ആരോഗ്യനില വഷളായതിനെ തുടർന്ന് ഓഗസ്റ്റ് ഒന്നിന് കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജിലെ ഐസിയുവിൽ പ്രവേശിപ്പിച്ചു. അവിടെയും രോഗനിർണയം നടത്താൻ കഴിഞ്ഞില്ലെന്നാണ് കുടുംബത്തിന്റെ പരാതി. പിന്നീട് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലെത്തിച്ചപ്പോഴാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചതെന്നും മാതാപിതാക്കൾ പറയുന്നു.

രോഗനിർണയം വൈകിയതോടെ കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. നിലവിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. കുട്ടിക്ക് രോഗം ബാധിച്ചതിന്റെ ഉറവിടവും ഇതുവരെ വ്യക്തമായിട്ടില്ല.

സംഭവത്തിൽ ആരോഗ്യ മന്ത്രിക്കും ജില്ലാ മെഡിക്കൽ ഓഫീസർക്കും പരാതി നൽകാനൊരുങ്ങുകയാണ് കുടുംബം. ചികിത്സാപ്പിഴവ് സംബന്ധിച്ച് അടിയന്തര അന്വേഷണം നടത്തണമെന്നാണ് മാതാപിതാക്കളുടെ ആവശ്യം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix