Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Thiruvalla

ട്രക്കിം​ഗിനിടെ നേപ്പാളിലെ പർവതത്തിൽ കുടുങ്ങി തിരുവല്ല സ്വദേശി

തിരുവനന്തപുരം: നേപ്പാളിലെ ലൊബുഞ്ചേ പർവതത്തിൽ ട്രക്കിങ്ങിനിടെ തിരുവല്ല മഞ്ഞാടി സ്വദേശിനിയായ സീന സാറ മജ്നു (41) കുടുങ്ങിയതായി കുടുംബം. പർവതത്തിൽനിന്ന് ഇറങ്ങിവരുന്നതിനിടെ വീണുപോയതായി സീന തന്നെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിൽ വ്യക്തമാക്കിയിട്ടുണ്ട്. സീനയെ സുരക്ഷിതമായി തിരിച്ചെത്തിക്കാൻ കേന്ദ്രസർക്കാരിന്റെ ഇടപെടൽ വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. പർവതാരോഹണത്തിനിടെ അപകടത്തിൽപ്പെട്ടതായാണ് ലഭിക്കുന്ന വിവരം. ലൊബുഞ്ചേ പർവതത്തിൽനിന്ന് ഇറങ്ങുന്നതിനിടെയാണ് സീന വീണുപോയതെന്ന് കുടുംബം പറയുന്നു. നിലവിൽ സീനയുടെ സുരക്ഷയും തുടർരക്ഷാപ്രവർത്തനങ്ങളുമാണ് ആശങ്കയാകുന്നത്. സീനയെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിനായി അടിയന്തര ഇടപെടൽ വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു. […]
Read more

വീട്ടിലെ ഫ്രിഡ്‌ജ് പൊട്ടിത്തെറിച്ച് അപകടം; സംഭവം തിരുവല്ലയിൽ

പത്തനംതിട്ട: വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം. തിരുവല്ല നിരണത്ത് ഉച്ചയോടെയായിരുന്നു സംഭവം. ജോസ് എന്നയാളുടെ വീട്ടിലാണ് ഫ്രിഡ്ജ് പൊട്ടിത്തെറിച്ചത്. സംഭവസമയം ജോസിന്റെ മകൻ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. അടുക്കളയോട് ചേർന്നുള്ള മുറിയിലായിരുന്നു ഫ്രിഡ്ജ് സ്ഥാപിച്ചിരുന്നത്. പൊട്ടിത്തെറിയിൽ മുറിയുടെ ഭിത്തിക്ക് ഉൾപ്പെടെ കേടുപാടുകൾ സംഭവിച്ചു. മേൽക്കൂരയും മുറിയിലുണ്ടായിരുന്ന മറ്റ് ഉപകരണങ്ങളും കത്തിനശിച്ചു. രണ്ട് മുറികൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അടുക്കളയിൽ ഗ്യാസ് സിലിണ്ടർ സൂക്ഷിച്ചിരുന്ന ഭാഗത്തേക്ക് തീ പടരാതിരുന്നത് വലിയ അപകടം ഒഴിവാക്കി. സംഭവത്തിൽ വീട്ടിലുണ്ടായിരുന്ന ആർക്കും പരിക്കേറ്റിട്ടില്ല. ഉഗ്രശബ്ദത്തോടെയാണ് പൊട്ടിത്തെറിയുണ്ടായതെന്ന് […]
Read more

അമീബിക്ക് മസ്തിഷ്കജ്വരം ബാധിച്ച 3വയസുകാരിക്ക് രോഗനിർണ്ണയം നടത്താതെ ചികിത്സ

തിരുവനന്തപുരം: മൂന്ന് വയസുകാരിക്ക് ഗുരുതര ചികിത്സാപ്പിഴവ് സംഭവിച്ചെന്ന ആരോപണവുമായി കുടുംബം. അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച കുട്ടിക്ക് ആദ്യം ടിബി മെനിഞ്ചൈറ്റിസിനുള്ള ചികിത്സ നൽകിയെന്നാണ് മാതാപിതാക്കളുടെ പരാതി. തിരുവല്ല സ്വദേശികളായ സന്ദീപ്–പ്രജിത ദമ്പതികളുടെ മകൾ സായിലക്ഷ്മിയാണ് നിലവിൽ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയുന്നത്. ജൂലൈ 18 മുതലാണ് കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങൾ ആരംഭിച്ചതെന്ന് മാതാപിതാക്കൾ പറയുന്നു. പനി മാറാത്തതിനെ തുടർന്ന് ജൂലൈ 25ന് തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവിധ പരിശോധനകൾ നടത്തിയെങ്കിലും രോഗം കൃത്യമായി കണ്ടെത്താൻ […]
Read more

തിരുവല്ലയിൽ സ്കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടം; മരണം രണ്ടായി

പത്തനംതിട്ട: തിരുവല്ല തുകലശേരിയിൽ സ്കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം. ആലപ്പുഴ തലവടി സ്വദേശി അജീഷ് മോഹനൻ (29), ഇതര സംസ്ഥാന തൊഴിലാളിയായ നിയാസ് എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാവിലെ എട്ടരയോടെയായിരുന്നു അപകടം. നിയന്ത്രണംവിട്ട് എത്തിയ പിക്കപ്പ് വാൻ ഇരുവരും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ അജീഷ് മരണപ്പെട്ടു. അജീഷിനൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന നിയാസ് ഗുരുതര പരിക്കുകളോടെ ചികിത്സയിലായിരുന്നു. […]
Read more

ഏഴാം തവണയും തിരുവല്ല പിടിക്കാൻ മാത്യു ടി. തോമസ്

കേരളത്തിന്‍റെ മധ്യതിരുവിതാംകൂറിൽ സ്ഥിതി ചെയ്യുന്ന തിരുവല്ല നാടകീയമായ രാഷ്ട്രീയ നീക്കങ്ങൾക്ക് അങ്ങനെ പെട്ടെന്ന് വഴങ്ങുന്ന ഒരു മണ്ഡലമല്ല. നിയമസഭാ തെരഞ്ഞെടുപ്പില്‍ പാർട്ടി ചിഹ്നത്തേക്കാൾ ഇവിടെ വ്യക്തിപരമായ വിശ്വാസ്യതയ്ക്കാണ് പലപ്പോഴും വോട്ട് ലഭിക്കുന്നത്. പ്രത്യേകിച്ച്, പ്രതിസന്ധി ഘട്ടങ്ങളിലെ സാന്നിധ്യം വോട്ടർമാർക്കിടയില്‍ സ്വാധീനമുണ്ടാക്കാന്‍ കഴിയാറുണ്ട് . 2006 മുതല്‍ തുടര്‍ച്ചയായി എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ജെഡിഎസിലെ മാത്യു ടി. തോമസാണ് ഇവിടത്തെ എംഎല്‍എ. ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ സംസ്ഥാന പ്രസിഡന്‍റായ മാത്യു ടി.തോമസ് എം.എൽ.എ ഇത്തവണയും തിരുവല്ല അസംബ്ലി മണ്ഡലത്തിൽ […]
Read more

തിരുവല്ലയിൽ കെ.എസ്.ആർ.ടി.സി. ബസ് കടത്തിക്കൊണ്ട് പോകാൻ ശ്രമം; യുവാവ് പിടിയിൽ

പത്തനംതിട്ട: തിരുവല്ലയിൽ മദ്യലഹരിയിൽ കെ.എസ്.ആർ.ടി.സി. ബസ് കടത്തികൊണ്ടുപോകാൻ ശ്രമം. ആഞ്ഞിലിത്താനം സ്വദേശിയായ ജെബിനാണ് ബസ് കടത്തിക്കൊണ്ടുപോകാൻ ശ്രമം നടത്തിയത്. ഇത് കണ്ട ജീവനക്കാർ ഓടിയെത്തി പ്രതിയെ തടഞ്ഞുവെയ്ക്കുകയും പോലീസ് എത്തി അറസ്റ്റ് ചെയ്യുകയും ചെയ്തു. ഞായറാഴ്ച രാത്രി തിരുവല്ല കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിലായിരുന്നു സംഭവം. സർവീസ് കഴിഞ്ഞ് ബസ് സ്റ്റാൻഡിന് ഒരു വശത്ത് ഒതുക്കിയിട്ടിരുന്ന ഓർഡിനറി ബസാണ് ഇയാൾ ഓടിച്ചുക്കൊണ്ടുപോകാൻ ശ്രമിച്ചത്. മദ്യപിച്ച് സ്വബോധമില്ലാത്ത അവസ്ഥയിലായിരുന്നു യുവാവ്. സംഭവത്തിൽ മോഷണ ശ്രമകുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. […]
Read more

പൊട്ടിവീണ വൈദ്യൂതലൈനില്‍ നിന്നും ഷോക്കടിച്ച് ഒരാള്‍ മരിച്ചു

തിരുവല്ല:പൊട്ടിവീണ വൈദ്യുതലൈനില്‍നിന്നും വൈദ്യുതാഘാതമേറ്റ് ഒരു മരണം.മേപ്രാല്‍ തട്ടുതറയില്‍ വീട്ടില്‍ റെജി (48)ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം.മേപ്രാല്‍ ന്യൂ ഇന്ത്യ ചര്‍ച്ച് ഓഫ് ഗോഡ് പള്ളിക്ക് സമീപം പൊട്ടിവീണു കിടന്ന വൈദ്യുതലൈനില്‍നിന്നും ആണ് റെജിക്ക് വൈദ്യുതാഘാതമേറ്റത്. രാവിലെ ആറുമണിക്ക് വള്ളത്തില്‍ പുല്ലരിയാന്‍ പോയ റെജി ഏറെനേരമായും വീട്ടില്‍ മടങ്ങി എത്താത്തതിനാല്‍ ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix