Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പ്രിയദര്‍ശിനി ബസിൽ വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയ കണ്ടക്ടര്‍ക്ക് സസ്പെൻഷൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ബസ് യാത്രയ്ക്കിടെ പ്ലസ് ടു വിദ്യാർത്ഥിനിയോട് മോശമായി പെരുമാറുകയും അപമാനിക്കുകയും ചെയ്തെന്ന പരാതിയിൽ കെഎസ്ആർടിസി കണ്ടക്ടർക്ക് സസ്പെൻഷൻ. എറണാകുളം ഡിപ്പോയിലെ ആർ.എസ്.എ 173 ‘പ്രിയദർശിനി’ ബസിലെ കണ്ടക്ടറെയാണ് സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. ഗുരുവായൂർ–എറണാകുളം റൂട്ടിലാണ് ബസ് സർവീസ് നടത്തുന്നത്.

ശനിയാഴ്ച യാത്രയ്ക്കിടെ വിദ്യാർത്ഥിനി സീറോ ടിക്കറ്റ് ആവശ്യപ്പെട്ടപ്പോൾ ടിക്കറ്റ് നൽകാൻ കഴിയില്ലെന്ന് കണ്ടക്ടർ പറഞ്ഞെന്നാണ് പരാതി. തുടർന്ന് വിദ്യാർത്ഥിനിയോട് അപമര്യാദയായി സംസാരിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമർശം നടത്തുകയും ചെയ്തെന്നാണ് ആരോപണം. ചില യാത്രക്കാരും കണ്ടക്ടർ മോശമായി പെരുമാറിയതായി പരാതിപ്പെട്ടിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് പരാതിക്കാരിയെയും കണ്ടക്ടറെയും പറവൂർ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. പൊലീസിൽ ലഭിച്ച പരാതി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കെഎസ്ആർടിസി വിജിലൻസ് വിഭാഗം പ്രാഥമിക അന്വേഷണം നടത്തി.

അന്വേഷണത്തിൽ കണ്ടക്ടറുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായതായി കണ്ടെത്തിയതിനെ തുടർന്നാണ് സിഎംഡിയുടെ നിർദേശപ്രകാരം സസ്പെൻഷൻ നടപടി സ്വീകരിച്ചത്.

യാത്രക്കാരുടെ അവകാശങ്ങളും സുരക്ഷയും സംരക്ഷിക്കുന്നതിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് കെഎസ്ആർടിസി സിഎംഡി ഡോ. പി.എസ്. പ്രമോജ് ശങ്കർ അറിയിച്ചു. യാത്രക്കാരോട് മാന്യമായും സൗഹാർദപരമായും പെരുമാറേണ്ടത് ജീവനക്കാരുടെ ഉത്തരവാദിത്തമാണെന്നും ഇത്തരം പരാതികളിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix