Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പാറശാല ക്ഷേത്രത്തിൽ മോഷണശ്രമം; വടിയുമായി കയറിയ മോഷ്ടാവ് ഉറങ്ങിപ്പോയി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള പാറശാല മുര്യങ്കര ഇലങ്കം ശ്രീ ഭുവനേശ്വരി ദേവീക്ഷേത്രത്തിൽ മോഷണശ്രമം. കഴിഞ്ഞ ദിവസം രാത്രിയാണ് ക്ഷേത്രത്തിൽ മോഷ്ടാവ് എത്തിയത്. ക്ഷേത്രമതിൽ ചാടിക്കടന്ന് അകത്തുകയറിയ മോഷ്ടാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരൻ ഉറങ്ങുന്നത് കണ്ടാണ് ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിച്ചത്.

വടിയും ചാക്കുമായി എത്തിയ മോഷ്ടാവ് ക്ഷേത്രത്തിലെ നമസ്‌കാര മണ്ഡപത്തിൽ ഒളിച്ചിരിക്കുകയായിരുന്നു. എന്നാൽ കാത്തിരിക്കുന്നതിനിടെ ഇയാളും ഉറങ്ങിപ്പോയി. ഇതിനിടെ കൈയിലുണ്ടായിരുന്ന വടി താഴെ വീണതിനെ തുടർന്നുണ്ടായ ശബ്ദം കേട്ട് സെക്യൂരിറ്റി ജീവനക്കാരൻ ഉണർന്നു. ഭാരവാഹികളെയും പൊലീസിനെയും ഫോണിൽ ബന്ധപ്പെടാൻ ശ്രമിക്കുന്നതിനിടെ മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നു.

താൻ കണ്ടെന്ന് മനസിലാക്കിയതോടെ ക്ഷേത്രമതിൽ ചാടിക്കടന്ന് സമീപത്തെ റെയിൽവേ ട്രാക്ക് വഴിയാണ് മോഷ്ടാവ് രക്ഷപ്പെട്ടതെന്ന് സെക്യൂരിറ്റി ജീവനക്കാരൻ മൊഴി നൽകി. ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നതിന്റെയും മതിൽ ചാടുന്നതിനിടെ നിലത്ത് വീഴുന്നതിന്റെയും സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.

ക്ഷേത്രം അധികൃതർ നൽകിയ പരാതിയിൽ പാറശാല പൊലീസ് കേസെടുത്ത് അന്വേഷണം ശക്തമാക്കി. കഴിഞ്ഞ നാല് മാസത്തിനിടെ പാറശാലയിലും പരിസര പ്രദേശങ്ങളിലും നിരവധി ക്ഷേത്രമോഷണങ്ങൾ നടന്നിട്ടുണ്ട്. നെടുവാൻവിള, കൊല്ലയിൽ, ധനുവച്ചപുരം, പാറശാല, പരശുവയ്ക്കൽ, പവതിയാൻവിള, കരുമാനൂർ എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളിലും പള്ളികളിലും മോഷണം നടന്നിരുന്നു.

പലയിടങ്ങളിൽ നിന്നായി ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളിൽ മോഷ്ടാവിന്റേതെന്ന് സംശയിക്കുന്ന അവ്യക്തമായ ചിത്രങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ക്ഷേത്രമോഷണങ്ങൾക്ക് മുമ്പ് സമീപത്തെ വീടുകളിൽ നിന്ന് പമ്പുകൾ ഉൾപ്പെടെയുള്ള സാധനങ്ങൾ മോഷണം പോയിരുന്നതായും നാട്ടുകാർ പറയുന്നു. ഇതേ മോഷ്ടാവായിരിക്കാം ക്ഷേത്രങ്ങളിലും മോഷണശ്രമം നടത്തുന്നതെന്നാണ് നാട്ടുകാരുടെ സംശയം. പ്രദേശത്ത് രാത്രികാല പൊലീസ് പട്രോളിങ് ശക്തമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix