Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വെറും 3 ചേരുവകൾ കൊണ്ട് മാജിക് ഡെസേർട്ട്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഭാരം കുറയ്ക്കാനുള്ള ശ്രമത്തിനിടെ പലരെയും പിന്നോട്ടടിക്കുന്നത് സ്വീറ്റ് ക്രേവിങ്സാണ്. അതിനാൽ തന്നെ പലരും ഡയറ്റ് മാറ്റിവെച്ച് മധുരം കഴിക്കുന്നവരാണ്. എന്നാൽ ഇനി ഡയറ്റ് എടുക്കുന്നവർക്കും കഴിക്കാൻ സാദ്ധിക്കുന്ന ഒരു ഡെസേർട്ട് പരിചയപെട്ടാലോ?

ചേരുവകൾ

മുട്ട – 3 എണ്ണം (വെള്ള മാത്രം)

ഡാർക്ക് ചോക്ലേറ്റ് – 100 ഗ്രാം

തേൻ അല്ലെങ്കിൽ പഞ്ചസാര – 1 ടേബിൾസ്പൂൺ

ഒരു നുള്ള് ഉപ്പ് (ഓപ്ഷണൽ)

തയാറാക്കുന്ന വിധം

ആദ്യം ഡാർക്ക് ചോക്ലേറ്റ് ചെറിയ കഷണങ്ങളാക്കി ഒരു പാത്രത്തിലേക്ക് മാറ്റുക. ഒരു വലിയ പാത്രത്തിൽ വെള്ളം ചൂടാക്കി അതിന് മുകളിൽ ചോക്ലേറ്റ് ഉള്ള പാത്രം വച്ച് ഡബിൾ ബോയിലർ രീതിയിൽ ഉരുക്കുക. ചോക്ലേറ്റ് പൂർണമായി ഉരുകിയാൽ അടുപ്പിൽ നിന്ന് മാറ്റി ചെറുതായി തണുക്കാൻ വയ്ക്കുക.

ഇതിനിടെ മുട്ടയുടെ മഞ്ഞയും വെള്ളയും വേർതിരിക്കുക. ഒരു തുള്ളി മഞ്ഞ പോലും വെള്ളയിൽ കലരാതിരിക്കാൻ ശ്രദ്ധിക്കണം. മുട്ടയുടെ വെള്ള ഒരു വൃത്തിയുള്ളതും ഉണങ്ങിയതുമായ ബൗളിൽ എടുത്ത് ബീറ്റർ ഉപയോഗിച്ച് അടിച്ചു തുടങ്ങുക. മിശ്രിതം നന്നായി പതഞ്ഞ് വരുമ്പോൾ തേൻ അല്ലെങ്കിൽ പഞ്ചസാര ചേർക്കുക. തുടർന്ന് കട്ടിയുള്ള ഫോം രൂപപ്പെടുന്നതുവരെ അടിക്കുക. ബൗൾ തലകീഴായി പിടിച്ചാലും വീഴാത്ത വിധത്തിലുള്ള കട്ടിയാകണം.

ഇപ്പോൾ ഉരുക്കിയ ചോക്ലേറ്റ് അല്പാല്പമായി മുട്ടയുടെ വെള്ളയിലേക്ക് ചേർക്കുക. സ്പാറ്റുല ഉപയോഗിച്ച് പതുക്കെ മടക്കിക്കലർത്തണം. ശക്തമായി ഇളക്കിയാൽ വായു നഷ്ടപ്പെടുകയും മൂസ് കട്ടിയാകാതിരിക്കുകയും ചെയ്യും.

മിശ്രിതം ചെറിയ ഗ്ലാസുകളിലോ ഡെസേർട്ട് കപ്പുകളിലോ നിറച്ച് കുറഞ്ഞത് 2 മുതൽ 3 മണിക്കൂർ വരെ ഫ്രിജിൽ വയ്ക്കുക. നന്നായി സെറ്റ് ആയ ശേഷം മുകളിൽ ചോക്ലേറ്റ് ഗ്രേറ്റ് ചെയ്തതോ കൊക്കോ പൗഡറോ വിതറി വിളമ്പാം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix