തിരുവനന്തപുരം: ലഹരിക്കെതിരായ പൊലീസ് നടപടിയായ ഓപ്പറേഷൻ തൂഫാന്റെ രണ്ടാംഘട്ടമായ ‘തൂഫാൻ തദ്ദേശം’ ഇന്ന് മലപ്പുറം വേങ്ങരയിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
ഓപ്പറേഷൻ തൂഫാൻ ആരംഭിച്ച് 117 ദിവസം പിന്നിടുമ്പോൾ ഇതുവരെ 11,677 കേസുകളാണ് രജിസ്റ്റർ ചെയ്തത്. കേസുകളിലായി 12,584 പേരെ അറസ്റ്റ് ചെയ്തതായാണ് കണക്ക്.
ലഹരിക്കെതിരായ പോരാട്ടം ഓരോ വാർഡിലേക്കും വ്യാപിപ്പിക്കുകയാണ് രണ്ടാംഘട്ടത്തിന്റെ ലക്ഷ്യം. ഇതിനായി എല്ലാ വാർഡുകളിലും പ്രത്യേക തൂഫാൻ സമിതികൾ രൂപീകരിക്കും.
മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, എ.പി. അനിൽകുമാർ, കെ.എം. ഷാജി, പി.കെ. ബഷീർ, എ.ഡി.ജി.പി പി. വിജയൻ എന്നിവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.


