Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

‘സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചു’; അന്‍സിബയുടെ പരാതിയില്‍ ലക്ഷ്മി പ്രിയക്കെതിരെ കേസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: നടി അൻസിബ നൽകിയ പരാതിയിൽ നടി ലക്ഷ്മി പ്രിയക്കെതിരെ പാലാരിവട്ടം പൊലീസ് കേസെടുത്തു. സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയിലാണ് കോടതി നിർദേശപ്രകാരം പൊലീസ് നടപടി. നിലവിൽ ക്രിമിനൽ മാനനഷ്ടം ഉൾപ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

തനിക്കെതിരെ അശ്ലീല പരാമർശങ്ങൾ ഉൾപ്പെടെ നടത്തി വ്യക്തിഹത്യ നടത്തിയെന്നും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തിയെന്നും ആരോപിച്ചാണ് അൻസിബ പൊലീസിൽ പരാതി നൽകിയത്. എന്നാൽ പരാതി ലഭിച്ചിട്ടും കേസെടുക്കാത്തതിനെ തുടർന്ന് അൻസിബ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചു. ഹർജി തള്ളിയതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്.

പരാതി വീണ്ടും പരിശോധിക്കാൻ ഹൈക്കോടതി കീഴ്‌ക്കോടതിക്ക് നിർദേശം നൽകുകയായിരുന്നു. പരാതി ഗൗരവമുള്ളതാണെന്നും എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തേണ്ടതുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചതിനെ തുടർന്നാണ് പാലാരിവട്ടം പൊലീസ് കേസെടുത്തത്.

അതേസമയം, സ്ത്രീത്വത്തെ അപമാനിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട വകുപ്പ് ചുമത്താത്തതിനെതിരെ വീണ്ടും നിയമനടപടിക്ക് ഒരുങ്ങുകയാണ് അൻസിബ. ഇതിന്റെ ഭാഗമായി സ്റ്റേഷൻ ഹൗസ് ഓഫീസർക്കെതിരെ കോടതിയലക്ഷ്യ ഹർജി നൽകുമെന്നും അൻസിബയുടെ ഭാഗത്ത് നിന്ന് അറിയിച്ചിട്ടുണ്ട്.

താരസംഘടനയായ ‘അമ്മ’യുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കിടെയാണ് അൻസിബയും ലക്ഷ്മി പ്രിയയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ പുറത്തുവന്നത്. തുടർന്ന് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലെ ലക്ഷ്മി പ്രിയയുടെ പരാമർശങ്ങളാണ് അൻസിബയുടെ പരാതിക്ക് കാരണമായത്.

ഇതിന് മുമ്പ് അൻസിബയ്ക്കെതിരെ ലക്ഷ്മി പ്രിയ തൃപ്പൂണിത്തുറ പൊലീസിലും പരാതി നൽകിയിരുന്നു. പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി മൂന്ന് മണിക്കൂറോളം മാനസികമായി പീഡിപ്പിച്ചെന്ന ആരോപണം അൻസിബ പിന്നീട് ഉന്നയിച്ചിരുന്നു. അൻസിബ അയച്ച വാട്‌സ്ആപ്പ് സന്ദേശം തന്റെ കുടുംബത്തിൽ പ്രശ്നങ്ങൾക്ക് കാരണമായെന്നായിരുന്നു അന്ന് ലക്ഷ്മി പ്രിയയുടെ ആരോപണം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix