Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പ്രതിപക്ഷ പ്രതിഷേധം ശക്തമാകുമ്പോഴും രാജിവെക്കില്ലെന്ന നിലപാടിൽ ഗ്യാനേഷ് കുമാർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: രാജ്യവ്യാപകമായി പ്രതിപക്ഷ പ്രതിഷേധം ശക്തമാകുമ്പോഴും രാജിവെക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ. വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധനയായ എസ്ഐആറുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധം ശക്തമാക്കിയത്.

ഡിസിസികളുടെ നേതൃത്വത്തിൽ കോൺഗ്രസ് രാജ്യവ്യാപകമായി പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിച്ചു. ദില്ലിയിൽ ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസുകളിലേക്ക് മാർച്ച് നടത്താനായിരുന്നു കോൺഗ്രസിന്റെ നീക്കം. ഗ്യാനേഷ് കുമാറിന്റെ രാജിയും നടപടിയും ആവശ്യപ്പെട്ടാണ് പ്രതിഷേധം.

അതേസമയം, സിപിഎം ആസ്ഥാനമായ എകെജി ഭവനിൽ നിന്ന് ജനറൽ സെക്രട്ടറി എം എ ബേബിയുടെ നേതൃത്വത്തിൽ ഭഗത് സിംഗ് സ്മാരകത്തിലേക്കും ഇടത് നേതാക്കൾ മാർച്ച് നടത്തി. ഗ്യാനേഷ് കുമാറിനെതിരെ പുതിയ ഇംപീച്ച്മെന്റ് നോട്ടീസ് ഉൾപ്പെടെയുള്ള തുടർനടപടികൾ സംബന്ധിച്ച് ഇന്ത്യ സഖ്യത്തിലെ ചർച്ചകൾ തുടരും. ഗ്യാനേഷ് കുമാറിനെതിരെ പുതിയ നീക്കം നടത്താൻ പ്രതിപക്ഷ പാർട്ടികൾ ഒരുങ്ങുന്നതായി റിപ്പോർട്ടുകളുണ്ട്.

വിവാദം തള്ളിക്കളയുന്ന നിലപാടിലാണ് കേന്ദ്ര സർക്കാരും ബിജെപിയും. തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്കെതിരെ ബിജെപി നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, എസ്ഐആറുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനത്തിനെതിരെ പ്രതിപക്ഷം ഉയർത്തുന്ന ആരോപണങ്ങൾ രാഷ്ട്രീയ വിവാദമായി തുടരുകയാണ്.

അതിനിടെ, എസ്ഐആറുമായി ബന്ധപ്പെട്ട വിഷയത്തിൽ സുപ്രീം കോടതിയിലും നിയമപോരാട്ടം ശക്തമാകുകയാണ്. ഗ്യാനേഷ് കുമാറിനെതിരെ പുതിയ ഹർജി സുപ്രീം കോടതിയിൽ എത്തിയിട്ടുണ്ട്. എസ്ഐആർ നടപടികൾ റദ്ദാക്കണമെന്നും പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്നുമാണ് ഹർജിയിലെ ആവശ്യങ്ങളിൽ ചിലത്.

ഗ്യാനേഷ് കുമാറിനെതിരെ പ്രതിപക്ഷം പുതിയ ഇംപീച്ച്മെന്റ് നീക്കത്തിന് ഒരുങ്ങുന്നതായി കോൺഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുകളുണ്ട്. ഇരു സഭകളിലും നോട്ടീസ് നൽകാനുള്ള നീക്കമാണ് നടക്കുന്നത്.

എസ്ഐആർ നടപടികൾ, തിരഞ്ഞെടുപ്പ് കമ്മീഷനിലെ ആഭ്യന്തര അഭിപ്രായവ്യത്യാസങ്ങൾ, വോട്ടർപട്ടികയിലെ മാറ്റങ്ങൾ എന്നിവയെച്ചൊല്ലിയുള്ള രാഷ്ട്രീയ-നിയമ പോരാട്ടം ഇതോടെ കൂടുതൽ ശക്തമാകുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix