Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഗ്യാനേഷ് കുമാറിനെതിരെ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെടാൻ കോൺഗ്രസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമാക്കാൻ കോൺഗ്രസ്. ഗ്യാനേഷ് കുമാറിനെതിരെ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെടുന്ന കാര്യവും കോൺഗ്രസ് പരിഗണിക്കുന്നതായി റിപ്പോർട്ട്. വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പുതുക്കൽ (SIR) നടപടികളുമായി ബന്ധപ്പെട്ട ആരോപണങ്ങളാണ് പ്രതിഷേധത്തിന് പ്രധാന കാരണം.

ഗോവ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ SIR നടപടികളുമായി ബന്ധപ്പെട്ട വിഷയങ്ങൾ കോൺഗ്രസ് പ്രവർത്തക സമിതിയിൽ ചർച്ചയായതായാണ് റിപ്പോർട്ട്. മുൻ കേരള ചീഫ് സെക്രട്ടറി ജിജി തോംസൺ, 2016ൽ ഗ്യാനേഷ് കുമാർ തനിക്ക് ബിജെപി ടിക്കറ്റിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നിർദേശം നൽകിയതായി ആരോപിച്ചിരുന്നു. ഈ ആരോപണം ഗ്യാനേഷ് കുമാറിനെതിരായ വിമർശനത്തിൽ കോൺഗ്രസ് ഉന്നയിക്കുന്നുണ്ട്.

വിഷയത്തിൽ തുടർനടപടികൾ സംബന്ധിച്ച അന്തിമ തീരുമാനം ഇന്ത്യ സഖ്യ യോഗത്തിൽ കൈക്കൊള്ളുമെന്ന് കോൺഗ്രസ് അറിയിച്ചു. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചു. ഇടത് പാർട്ടികളും വിവിധയിടങ്ങളിൽ പ്രതിഷേധ പരിപാടികൾ നടത്തി.

അതിനിടെ, ഗ്യാനേഷ് കുമാറിന്റെ ആഗ്രയിലെ വസതിക്ക് മുന്നിൽ പ്രതിഷേധിച്ച രണ്ട് കോൺഗ്രസ് നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. പ്രതിഷേധത്തിനിടെ വസതിയുടെ ഗേറ്റിലും മതിലിലും മുദ്രാവാക്യങ്ങൾ എഴുതിയ സംഭവവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അനിൽ യാദവ്, മുകേഷ് ധൻഗർ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു ഹോം ഗാർഡിനെ ആക്രമിച്ചെന്ന ആരോപണവും പൊലീസ് ഉന്നയിച്ചിട്ടുണ്ട്.

പ്രതിഷേധം ശക്തമാകുന്നതിനിടയിലും ഗ്യാനേഷ് കുമാർ രാജിവയ്ക്കുമെന്ന സൂചന നൽകിയിട്ടില്ല. അതേസമയം, SIR നടപടികളുമായി ബന്ധപ്പെട്ട ആരോപണങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ നിഷേധിക്കുകയും നടപടികൾ നിയമാനുസൃതമാണെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix