Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

CSK പരിശീലക സംഘത്തിൽ അഴിച്ചുപണി; മോഹിത് ശർമ പുതിയ ബൗളിംഗ് കോച്ചായേക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: ഐപിഎൽ സീസണിന് മുന്നോടിയായി പരിശീലക സംഘത്തിൽ മാറ്റങ്ങൾ തുടർന്ന് ചെന്നൈ സൂപ്പർ കിംഗ്സ്. സ്റ്റീഫൻ ഫ്ലെമിംഗിന് പകരം സഹീർ ഖാനെ പുതിയ പരിശീലകനായി നിയമിച്ചതിന് പിന്നാലെ മുൻ ഇന്ത്യൻ പേസർ മോഹിത് ശർമയെ ബൗളിംഗ് കോച്ചായി നിയമിക്കാൻ ഒരുങ്ങുകയാണ് സിഎസ്കെ. സഹീർ ഖാന്റെ നിർദേശപ്രകാരമാണ് മോഹിത് ശർമയെ പരിഗണിച്ചതെന്ന് സിഎസ്കെ സിഇഒ കാശി വിശ്വനാഥൻ വ്യക്തമാക്കി.

കഴിഞ്ഞ ഡിസംബറിലാണ് 38കാരനായ മോഹിത് ശർമ പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്. നിലവിലെ ബൗളിംഗ് കൺസൾട്ടന്റായ എറിക് സിമ്മൺസിന് പകരമാണോ മോഹിത് എത്തുകയെന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല.

ബാറ്റിംഗ് കോച്ച് മൈക്കൽ ഹസി ഓസ്ട്രേലിയൻ ദേശീയ ടീമിലേക്ക് മടങ്ങുന്നതിനാൽ ബാറ്റിംഗ് പരിശീലക സ്ഥാനത്തും ഉടൻ തീരുമാനമുണ്ടാകും.

ഇന്ത്യയ്ക്കായി 34 മത്സരങ്ങൾ കളിച്ചിട്ടുള്ള മോഹിത് ശർമ ഇതിൽ 20 മത്സരങ്ങളിലും എം.എസ്. ധോണിയുടെ ക്യാപ്റ്റൻസിന് കീഴിലാണ് ഇറങ്ങിയത്. 2015ലെ ഏകദിന ലോകകപ്പ് ടീമിലും താരം അംഗമായിരുന്നു.

2013ൽ സിഎസ്കെയിലൂടെയാണ് മോഹിത് ശർമ ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ചത്. മൂന്ന് സീസണുകളിലായി 57 വിക്കറ്റുകൾ നേടിയ താരം പിന്നീട് പഞ്ചാബ് കിംഗ്സ്, ഗുജറാത്ത് ടൈറ്റൻസ്, ഡൽഹി ക്യാപിറ്റൽസ് ടീമുകൾക്കായും കളിച്ചു. 2023ൽ ഗുജറാത്ത് ടൈറ്റൻസിനായി 27 വിക്കറ്റുകൾ വീഴ്ത്തി മികച്ച തിരിച്ചുവരവും നടത്തി.

സഹീർ ഖാനും മോഹിത് ശർമയും പരിശീലക സംഘത്തിലെത്തുന്നതോടെ ബൗളിങ്ങിന് കൂടുതൽ പ്രാധാന്യം നൽകുന്ന ടീമെന്ന നിലയിലേക്ക് സിഎസ്കെയെ മാറ്റാനാണ് മാനേജ്മെന്റിന്റെ നീക്കം. യുവ പേസർമാർക്ക് മോഹിതിന്റെ പരിചയസമ്പത്ത് ഗുണകരമാകുമെന്നാണ് ടീമിന്റെ പ്രതീക്ഷ.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix