Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഒരു മാസം പ്രായമുള്ള കുഞ്ഞിനെ 1.20 ലക്ഷം രൂപയ്ക്ക് വിറ്റതായി പരാതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ ഒരു മാസം പ്രായമുള്ള കുഞ്ഞിനെ മാതാപിതാക്കൾ 1.20 ലക്ഷം രൂപയ്ക്ക് വിറ്റതായി പൊലീസ്. സംഭവത്തിൽ കുഞ്ഞിന്റെ മാതാപിതാക്കൾ ഉൾപ്പെടെ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

മുകുന്ദ്വാഡി പ്രദേശത്താണ് സംഭവം. കുഞ്ഞിനെ വിറ്റ് ലഭിച്ച പണം ഉപയോഗിച്ച് ദമ്പതികൾ രണ്ട് വിലകൂടിയ മൊബൈൽ ഫോണുകളും സ്വർണമാലയും വാങ്ങിയതായി പൊലീസ് പറഞ്ഞു. ഇവ പൊലീസ് പിടിച്ചെടുത്തു.

അന്വേഷണത്തിൽ കുഞ്ഞ് പലരിലൂടെയും കൈമാറ്റം ചെയ്യപ്പെട്ടതായി കണ്ടെത്തി. കുറഞ്ഞത് നാല് തവണ കുഞ്ഞിനെ വിൽപ്പന നടത്തിയതായാണ് പൊലീസ് പറയുന്നത്. ആദ്യം സീമ രേഷ്‌വാളിന് 1.20 ലക്ഷം രൂപയ്ക്കാണ് കുഞ്ഞിനെ കൈമാറിയത്. തുടർന്ന് സീമ കുഞ്ഞിനെ പഡേഗാവ് സ്വദേശിയായ സംഗീത അവ്ഹാഡിന് 2.70 ലക്ഷം രൂപയ്ക്ക് വിറ്റു.

സംഗീത കുഞ്ഞിനെ നന്ദേഡിലെത്തിച്ച് സുരേഷ് ഗുന്തുക്കയ്ക്ക് 3.50 ലക്ഷം രൂപയ്ക്ക് കൈമാറി. വ്യാജ ഡോക്ടറാണെന്ന് പൊലീസ് പറയുന്ന ഗുന്തുക്ക പിന്നീട് കുഞ്ഞിനെ ഹൈദരാബാദിൽ താമസിക്കുന്ന ബന്ധുവായ ഉമ ഖട്ഗമിന് 3.50 ലക്ഷം രൂപയ്ക്ക് കൈമാറുകയായിരുന്നു.

സംഭവത്തിന് പിന്നിൽ സംസ്ഥാനത്തിനകത്തും പുറത്തും പ്രവർത്തിക്കുന്ന ശിശുക്കടത്ത് സംഘത്തിന് ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രതികൾ മുമ്പും സമാനമായ ഇടപാടുകളിൽ പങ്കെടുത്തിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. ഹൈദരാബാദിൽ നിന്ന് കുഞ്ഞിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ പൊലീസ് ശക്തമാക്കി. കേസിൽ അന്വേഷണം തുടരുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix