Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

യൂണിവേഴ്‌സിറ്റി കോളേജ് സംഘർഷം; സർക്കാരിനും പൊലീസിനുമെതിരെ ബിനോയ് വിശ്വം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘർഷത്തിൽ സർക്കാരിനും പൊലീസിനുമെതിരെ രൂക്ഷ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഹോസ്റ്റലിലേക്ക് പൊലീസ് ചാടി കയറി വിദ്യാർഥികളെ മർദിക്കാൻ ഉത്തരവിട്ടത് ആരാണെന്ന് ബിനോയ് വിശ്വം ചോദിച്ചു. ഇതാണോ സർക്കാരിന്റെ പൊലീസ് നയമെന്നും അദ്ദേഹം ചോദിച്ചു.

കേരളം ഈ സംഭവം പൊറുക്കില്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു. ബിജെപിയുമായുള്ള രാഷ്ട്രീയ ബന്ധം ഉൾപ്പെടെ മുഖ്യമന്ത്രിക്ക് പലതും മറച്ചുവയ്ക്കാനുണ്ടെന്നും അദ്ദേഹം ആരോപിച്ചു. യൂത്ത് കോൺഗ്രസ് നടത്തിയ പ്രകടനം ബിജെപിക്കെതിരെയാണെന്ന് പറയുമ്പോഴും ആക്രമണത്തിന് ഇരയായത് എസ്.എഫ്.ഐ പ്രവർത്തകരാണെന്നും ബിനോയ് വിശ്വം പറഞ്ഞു.

കേരളത്തിലെ കോൺഗ്രസ്-ബിജെപി ബന്ധത്തിന്റെ വിവിധ സംഭവങ്ങൾ മറച്ചുവയ്ക്കാനാണ് ഇത്തരം നീക്കങ്ങളെന്നും അദ്ദേഹം ആരോപിച്ചു. ബിജെപിയെ ചെറുക്കാൻ ഒന്നിച്ചുനിൽക്കണമെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞതെന്നും എന്നാൽ സംസ്ഥാനത്ത് അതല്ല നടക്കുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു. ബിജെപിക്ക് വേണ്ടി കോൺഗ്രസ് നിലകൊള്ളുകയാണെന്നും അദ്ദേഹം ആരോപിച്ചു.

കന്റോൺമെന്റ് സി.ഐയും എസ്.ഐയും സംഘർഷത്തിൽ പ്രധാന പങ്കുവഹിച്ചുവെന്ന ആരോപണവുമായി മുൻ മന്ത്രി കെ. രാജനും രംഗത്തെത്തി. ഇവരെ മാറ്റിനിർത്തി അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കെ.എസ്.യു, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റുമാരുടെ നേതൃത്വത്തിലാണ് യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിന് മുന്നിൽ ആക്രമണം നടന്നതെന്നും കെ. രാജൻ ആരോപിച്ചു.

സംഭവം ആസൂത്രിതമായി നടന്ന ആക്രമണമാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ആരോപിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശനെ സംരക്ഷിക്കുന്നതിനായി ബോധപൂർവമായ ഗൂഢാലോചനയുടെ ഭാഗമായാണ് ആക്രമണം നടന്നതെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix