Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പയ്യന്നൂർ ബോംബാക്രമണ കേസ്; ശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് നിഷാദ് സുപ്രീംകോടതിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂർ: പയ്യന്നൂരിൽ പൊലീസ് ഉദ്യോഗസ്ഥരെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസിലെ ശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് വി.കെ. നിഷാദ് സുപ്രീംകോടതിയെ സമീപിച്ചു. കേസിൽ 20 വർഷത്തെ തടവിനാണ് നിഷാദ് ശിക്ഷിക്കപ്പെട്ടത്.

ശിക്ഷയ്‌ക്കെതിരെ നിഷാദ് നൽകിയ അപ്പീൽ ഹൈക്കോടതി സ്വീകരിച്ചിരുന്നെങ്കിലും ശിക്ഷ മരവിപ്പിച്ചിരുന്നില്ല. ഇതിനെ ചോദ്യം ചെയ്താണ് നിഷാദ് സുപ്രീംകോടതിയെ സമീപിച്ചത്. ഹൈക്കോടതി അപ്പീൽ പരിഗണിക്കുന്ന സാഹചര്യത്തിൽ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്നാണ് നിഷാദിന്റെ ആവശ്യം.

ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട സംഘർഷത്തിനിടെ പൊലീസുകാരെ വധിക്കാൻ ശ്രമിച്ച കേസിലാണ് നിഷാദ് അറസ്റ്റിലായത്. ജയിലിൽ കഴിയുന്നതിനിടെ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച നിഷാദ് പയ്യന്നൂർ നഗരസഭ കൗൺസിലറായി വിജയിച്ചിരുന്നു. നവംബറിലാണ് കോടതി നിഷാദിന് 20 വർഷത്തെ തടവുശിക്ഷ വിധിച്ചത്.

ആറ് മാസത്തിനിടെ മൂന്ന് തവണ നിഷാദിന് പരോൾ ലഭിച്ചത് നേരത്തെ വിവാദമായിരുന്നു. ഡിസംബർ 26നാണ് ആദ്യമായി പരോളിലിറങ്ങിയത്. ശിക്ഷ വിധിച്ച് ഒരു മാസം തികയും മുമ്പ് പരോൾ ലഭിച്ചതും വിമർശനത്തിന് ഇടയാക്കിയിരുന്നു. പിതാവിന്റെ കാൽമുട്ടിന് ശസ്ത്രക്രിയയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പരോൾ ലഭിച്ചത്. ഇത് സ്വാഭാവിക നടപടിയുടെ ഭാഗമാണെന്നായിരുന്നു ജയിൽ വകുപ്പിന്റെ വിശദീകരണം.

പരോൾ കാലയളവിൽ ചട്ടം ലംഘിച്ച് സി.പി.എം പ്രതിഷേധ പ്രകടനത്തിൽ നിഷാദ് പങ്കെടുത്തതും വിവാദമായിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix