Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

രണ്ട് ഡോസ് വിഷം കുത്തിവെച്ചിട്ടും മരിച്ചില്ല! ഞെട്ടിച്ച് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കുറ്റവാളി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വാഷിങ്ടൺ: അമേരിക്കയില്‍ വധശിക്ഷയ്ക്ക് വിധേയമാക്കിയ കുറ്റവാളി അത്ഭുതകരമായി രക്ഷപ്പെട്ട വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. 50 വയസുകാരിയായ കൊലക്കേസ് പ്രതി ക്രിസ്റ്റ പൈക്കിന് രണ്ട് തവണ വിഷം കുത്തിവെച്ചെങ്കിലും മരിച്ചില്ല. യുഎസിലെ ടെന്നിസിയിലാണ് സംഭവം. മരുന്ന് കുത്തിവെച്ചിട്ടും ക്രിസ്റ്റ, കൂർക്കം വലിക്കുന്നത് കേട്ടുവെന്ന് ശിക്ഷ നടപ്പാക്കുന്നതിന് സാക്ഷിയായവർ പറഞ്ഞു. പിന്നാലെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏറെ നാടകീയ സംഭവങ്ങള്‍ക്ക് ശേഷമാണ് ക്രിസ്റ്റ പൈക്കിനെ ശിക്ഷാനടപടികള്‍ ആരംഭിച്ചത്.

വധശിക്ഷ നടപ്പാക്കുന്നതിന്റെ ഭാഗമായി ‘പെന്റോബാർബിറ്റൽ എന്ന മാരക മരുന്നിന്റെ രണ്ട് ഡോസുകൾ നൽകി 40 മിനിറ്റിലധികം സമയം പിന്നിട്ടിട്ടും ഇവർ മരിക്കുകയോ അബോധാവസ്ഥയിലാവുകയോ ചെയ്തില്ലെന്നും ഉറക്കത്തിൽ കൂർക്കം വലിക്കുന്ന ശബ്ദം കേൾക്കാമായിരുന്നെന്നും ദൃക്‌സാക്ഷികൾ വെളിപ്പെടുത്തി. ഇതോടെ ക്രിസ്റ്റയുടെ വധശിക്ഷാ നടപടികൾ താൽക്കാലികമായി നിർത്തിവെച്ചു.

1995-ൽ 19-കാരിയായ കൊളീൻ സ്ലെമ്മറെ വധിച്ച കേസിലാണ് 1996-ൽ ക്രിസ്റ്റ പൈക്കിന് കോടതി വധശിക്ഷ വിധിക്കുന്നത്. അന്ന് 18 വയസ് മാത്രമാണ് ക്രിസ്റ്റയുടെ പ്രായം. ബുധനാഴ്ച രാത്രി പ്രാദേശിക സമയം രാത്രി 8ന് നാഷ്‌വില്ലിലെ റിവർബെൻഡ് മാക്സിമം സെക്യൂരിറ്റി ഇൻസ്റ്റിറ്റ്യൂഷനിൽ വെച്ചാണ് വധശിക്ഷ നടപ്പാക്കാൻ ശ്രമിച്ചത്. വധശിക്ഷ റദ്ദാക്കണമെന്ന പൈക്കിന്‍റെ അപേക്ഷ ചൊവ്വാഴ്ച യുഎസ് സുപ്രിംകോടതി നിരസിച്ചിരുന്നു. താൻ 18 വയസുള്ള മാനസികരോഗിയായിരുന്നുവെന്നും സംഭവത്തിന്‍റെ ഗൌരവം മനസിലാക്കാൻ പോലും വര്‍ഷങ്ങളെടുത്തുവെന്നും ക്രിസ്റ്റ പറഞ്ഞിരുന്നു. ടെന്നസി സംസ്ഥാനത്തിന്‍റെ 200 വര്‍ഷത്തെ ചരിത്രത്തിലാദ്യമായിട്ടാണ് ആദ്യമായി ഒരു സ്ത്രീയെ വധശിക്ഷക്ക് വിധേയമാക്കുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix