Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കുംഭമേള വൈറൽ താരത്തിന്റെ പുതുക്കിയ ജനന സർട്ടിഫിക്കറ്റ് റദ്ദാക്കി മധ്യപ്രദേശ് ഹൈക്കോടതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: കുംഭമേള വൈറൽ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട കേസിൽ പെൺകുട്ടിയുടെ പുതുക്കിയ ജനന സർട്ടിഫിക്കറ്റ് നൽകിയ മധ്യപ്രദേശ് സർക്കാരിന്റെ നടപടി മധ്യപ്രദേശ് ഹൈക്കോടതി റദ്ദാക്കി. ജനനത്തീയതി 2008 ജനുവരി ഒന്നിൽ നിന്ന് 2009 ഡിസംബർ 30 ആയി മാറ്റിയാണ് പുതിയ ജനന സർട്ടിഫിക്കറ്റ് നൽകിയത്. പെൺകുട്ടിയുടെ പിതാവ് നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.

എന്നാൽ ജനനത്തീയതി മാറ്റുന്നതിന് മുമ്പ് പെൺകുട്ടിക്ക് നോട്ടീസ് നൽകുകയോ വാദം കേൾക്കുകയോ ചെയ്തിരുന്നില്ല. ഇത് സ്വാഭാവിക നീതിയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി സർക്കാർ നടപടി റദ്ദാക്കിയത്. ജനനത്തീയതിയിലെ മാറ്റം വോട്ടവകാശം ഉൾപ്പെടെയുള്ള അവകാശങ്ങളെ ബാധിക്കുമെന്നും കോടതി നിരീക്ഷിച്ചു. പെൺകുട്ടിയുടെ വാദം കൂടി കേട്ട ശേഷം വിഷയത്തിൽ തീരുമാനമെടുക്കാനും കോടതി നിർദേശിച്ചു. ജസ്റ്റിസ് ഗജേന്ദ്ര സിങ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.

കഴിഞ്ഞ മാർച്ച് 11ന് തിരുവനന്തപുരത്തെ അരുമാനൂർ ശ്രീനൈനാർ ദേവ ക്ഷേത്രത്തിൽ വെച്ചായിരുന്നു കുംഭമേള വൈറൽ താരത്തിന്റെ വിവാഹം. വിവാഹസമയത്ത് പെൺകുട്ടിക്ക് 16 വയസ് മാത്രമായിരുന്നുവെന്നാണ് ദേശീയ പട്ടികവർഗ കമ്മീഷന്റെ അന്വേഷണത്തിലെ കണ്ടെത്തൽ.

മഹേശ്വർ സർക്കാർ ആശുപത്രിയിൽ നിന്നുള്ള ജനന സർട്ടിഫിക്കറ്റിൽ പെൺകുട്ടി 2009 ഡിസംബർ 30ന് വൈകിട്ട് 5.50നാണ് ജനിച്ചതെന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ തിരുവനന്തപുരത്ത് പൊലീസിന് മുമ്പാകെ പെൺകുട്ടി ഹാജരാക്കിയ രേഖകളിൽ ജനനത്തീയതി 2008 ജനുവരി ഒന്നായിരുന്നു. പെൺകുട്ടി ഹാജരാക്കിയ ജനന സർട്ടിഫിക്കറ്റ് വ്യാജമായി തയ്യാറാക്കിയതാണെന്നാണ് ദേശീയ പട്ടികവർഗ കമ്മീഷന്റെ ആരോപണം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix