Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഭാര്യയെ കുടുക്കാൻ വ്യാജ പരാതി; അന്വേഷണത്തിൽ പുറത്തായത് മൂന്ന് കൊലപാതകങ്ങൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

അഹമ്മദാബാദ്: അകന്നു കഴിയുന്ന ഭാര്യയെ കൊലപാതകക്കേസിൽ കുടുക്കാൻ ഭർത്താവ് നൽകിയ പരാതിയിലൂടെ പുറത്തുവന്നത് മൂന്ന് കൊലപാതകങ്ങളുടെ വിവരം. 2022ൽ ഗുജറാത്തിലെ സൂറത്ത് ജില്ലയിൽ നടന്ന മൂന്ന് കൊലപാതകങ്ങളാണ് അഹമ്മദാബാദ് സിറ്റി ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ പുറത്തായത്. സംഭവത്തിൽ മാധവദാസ് ഭക്തിറാം സാധുവിനെയും ഭാര്യ ഊർമിളയെയും പൊലീസ് അറസ്റ്റ് ചെയ്തു.

സൂറത്തിലെ കോസംബയിൽ വയോധികയായ ശാന്താബെൻ ഗംഭീർഭായ് വാസവയെ കൊലപ്പെടുത്തി മൃതദേഹം വീട്ടിൽ കുഴിച്ചിട്ടെന്നായിരുന്നു മാധവദാസ് പൊലീസിന് നൽകിയ പരാതി. ഭാര്യ ഊർമിളയും ബന്ധുവായ യുവാവും ചേർന്നാണ് കൊലപാതകം നടത്തിയതെന്നും ഇയാൾ ആരോപിച്ചു.

പരാതിയുടെ അടിസ്ഥാനത്തിൽ ബന്ധുവായ യുവാവിനെ പൊലീസ് ചോദ്യം ചെയ്തെങ്കിലും കൊലപാതകത്തെക്കുറിച്ച് ഇയാൾക്ക് അറിവില്ലെന്ന് വ്യക്തമായി. തുടർന്ന് മാധവദാസിനെ ചോദ്യം ചെയ്തപ്പോൾ മൊഴികളിൽ വൈരുദ്ധ്യം കണ്ടെത്തി. വിശദമായ ചോദ്യം ചെയ്യലിലാണ് മൂന്ന് കൊലപാതകങ്ങളുടെ വിവരങ്ങൾ പുറത്തുവന്നത്.

ഭാര്യ ഊർമിള മകനെയും പണവും ആഭരണങ്ങളുമായി എട്ട് മാസം മുമ്പ് അകന്ന് താമസിക്കാൻ തുടങ്ങിയതിനെ തുടർന്നുണ്ടായ വൈരാഗ്യമാണ് വ്യാജ പരാതി നൽകാൻ കാരണമെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഭാര്യയെയും ബന്ധുവിനെയും ഗുരുതരമായ കേസിൽ കുടുക്കുകയായിരുന്നു ലക്ഷ്യമെന്നും പൊലീസ് പറയുന്നു.

2022ൽ ഊർമിളയുടെ സഹോദരി ഭഗവതീബെൻ കമലേഷ്ഭായ് വാസവയെ സ്വത്തും പണവും ആഭരണങ്ങളും സ്വന്തമാക്കുന്നതിനായി കൊലപ്പെടുത്തിയെന്നാണ് കണ്ടെത്തൽ. ക്ഷയരോഗ ബാധിതയായ ഭഗവതീബെനെ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുഴിച്ചിട്ടു.

തുടർന്ന് ഊർമിളയുടെ മുത്തശ്ശി ശാന്താബെൻ ഗംഭീർഭായ് വാസവയെയും കൊലപ്പെടുത്തി. മൃതദേഹം സിമന്റ് ഉപയോഗിച്ച് ബാരലിൽ അടച്ചുവെച്ച ശേഷം പിന്നീട് പറമ്പിൽ കുഴിച്ചിട്ടതായാണ് പൊലീസ് പറയുന്നത്.

മാധവദാസിന്റെ അമ്മ മഞ്ജുളാബെൻ ഭക്തിറാം സാധുവിനെയും ദമ്പതികൾ ചേർന്ന് കൊലപ്പെടുത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി. തളർന്ന് കിടപ്പിലായിരുന്ന അമ്മയെ പരിചരിക്കാനുള്ള ബുദ്ധിമുട്ടാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് കണ്ടെത്തൽ. രണ്ട് പ്രതികൾക്കെതിരെയും നിയമനടപടികൾ ആരംഭിച്ചു. കുഴിച്ചിട്ട മൃതദേഹങ്ങളുടെ അവശിഷ്ടങ്ങളും മറ്റ് തെളിവുകളും കണ്ടെത്താൻ ഫോറൻസിക് സംഘത്തെ നിയോഗിച്ചതായി പൊലീസ് അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix