Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കാറിൽ എംഡിഎംഎ കടത്ത്; ചേർത്തലയിൽ മൂന്ന് യുവാക്കൾ പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചേർത്തല: ആലപ്പുഴ കഞ്ഞിക്കുഴി ചെത്തിക്കാട് ക്ഷേത്രത്തിന് സമീപം കാറിൽ കടത്തുകയായിരുന്ന എംഡിഎംഎയുമായി മൂന്ന് യുവാക്കൾ എക്സൈസ് സംഘത്തിന്റെ പിടിയിൽ. 30.8779 ഗ്രാം എംഡിഎംഎയും 0.0297 ഗ്രാം കഞ്ചാവുമാണ് പ്രതികളിൽനിന്ന് പിടിച്ചെടുത്തത്.

കഞ്ഞിക്കുഴി പഞ്ചായത്ത് 11-ാം വാർഡ് പുത്തൻചിറ വീട്ടിൽ ആഷിക്ക്, കലശിവെളി വീട്ടിൽ അഖിൽ ലാൽ, പുത്തൻപുരയിൽ വീട്ടിൽ വിഷ്ണുരാജ് എന്നിവരാണ് അറസ്റ്റിലായത്. ലഹരിക്കടത്തിനായി ഉപയോഗിച്ചിരുന്ന ഹ്യുണ്ടായ് ഐ20 കാറും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു.

ചെത്തിക്കാട് ക്ഷേത്രത്തിന് സമീപമുള്ള അണ്ടിശ്ശേരി തോടിന്റെ തീരത്ത് നടത്തിയ പ്രത്യേക പരിശോധനയിലാണ് സംഘം പിടിയിലായത്. എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എ. സെബാസ്റ്റ്യന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

പ്രിവന്റീവ് ഓഫീസർമാരായ കെ.ജി. ഓംകാർനാഥ്, പി. അനിലാൽ, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രതീഷ്, ഗോപികൃഷ്ണൻ, ഷെഫീഖ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ ധനലക്ഷ്മി എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix