Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

തുരുത്തിശേരിയിൽ വീട്ടിൽ കയറി വയോധികയുടെ സ്വർണമാല കവർന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: തുരുത്തിശേരിയിൽ വീട്ടിൽ ഒളിച്ചിരുന്ന മോഷ്ടാവ് വയോധികയുടെ സ്വർണമാല കവർന്ന ശേഷം അവരെ ശുചിമുറിയിൽ പൂട്ടിയിട്ട് രക്ഷപ്പെട്ടതായി പരാതി. കൊല്ലേരിത്തറയിൽ സുകന്യ (78)യുടെ രണ്ടര പവൻ തൂക്കമുള്ള മാലയാണ് നഷ്ടപ്പെട്ടത്.

സമീപത്തെ മകന്റെ വീട്ടിൽ പോയി തിരിച്ചെത്തിയപ്പോഴാണ് വീട്ടിനുള്ളിൽ മോഷ്ടാവ് ഒളിച്ചിരുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഇയാൾ സുകന്യയുടെ കഴുത്തിലെ മാല കവർന്നെന്നാണ് പരാതി. കൈകളിലുണ്ടായിരുന്ന വളകൾ ഊരിയെടുക്കാനും ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മാല കവർന്ന ശേഷം സുകന്യയെ ശുചിമുറിയിൽ പൂട്ടിയിട്ടാണ് മോഷ്ടാവ് രക്ഷപ്പെട്ടത്. പിന്നീട് വീട്ടുകാരും നാട്ടുകാരും ചേർന്നാണ് ഇവരെ പുറത്തെടുത്തത്.

പ്രദേശത്ത് മോഷണങ്ങൾ പതിവായിട്ടും പരാതി നൽകിയിട്ടും പൊലീസ് കാര്യമായ നടപടി സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. മുഖ്യമന്ത്രിക്ക് പരാതി നൽകിയതിന് ശേഷമാണ് പൊലീസ് വിഷയത്തിൽ ഇടപെട്ടതെന്നും നാട്ടുകാർ പറയുന്നു. മോഷണങ്ങൾ തടയുന്നതിനായി പ്രദേശത്ത് പൊലീസ് പട്രോളിങ് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix