Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കത്തിമുനയേറ്റ് പിടഞ്ഞിട്ടും പതറാത്ത ആത്മവീര്യം, 174 ജീവനുകളെ രക്ഷിച്ച് ഇന്ത്യയുടെ അഭിമാനമായ മച്ചാർ… അക്രമിയായ സഹപൈലറ്റിനെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഇന്ന് ലോകത്തിന് മുന്നിൽ ഇന്ത്യയുടെ മുഴുവൻ അഭിമാനമായി നിൽക്കുന്ന പേരാണ് സ്മിത്ത് മച്ചാർ എന്നത്. കത്തിമുന കുത്തിയിറങ്ങി പ്രാണൻ പിടയും വേദനയോട് മല്ലിട്ട് കോക്പിറ്റ് തറയിൽ രക്തത്തിൽ കുളിച്ചുകിടക്കുമ്പോഴും ആ മനുഷ്യന്റെ ആകാശത്ത് മരണത്തിനും ജീവിതത്തിനുമിടയിലെ നൂൽപ്പാലത്തിൽക്കിടക്കുന്ന ജീവനുകൾക്കായി പിടയുകയായിരുന്നു. അവസാന ഊർജവും സംഭരിച്ച് കോക്പിറ്റ് വാതിൽ തുറക്കാൻ ക്യാപ്റ്റൻ സ്മിത്ത് മച്ചാറിന്റെ കൈനീണ്ടപ്പോൾ അത് 174 യാത്രക്കാർക്ക് രണ്ടാം ജന്മത്തിലേക്കുള്ള ഒരു വഴികൂടി തുറക്കുകയായിരുന്നു.

സഹപൈലറ്റിന്റെ കത്തിക്കുത്തിൽ പതറാതെ 174 യാത്രക്കാരുടെ ജീവൻ രക്ഷിച്ച ഇന്ത്യൻ പൈലറ്റ് സ്മിത്ത് മച്ഛാറിനെ ലോകം വാഴ്ത്തുകയാണ്. രാഷ്ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും ഒപ്പം, വിവിധ രാജ്യങ്ങളിലെ ജനങ്ങളും മച്ഛാറിന് നന്ദി പറയുകയാണ്. അസാമാന്യ ധൈര്യമെന്നാണ് നെതന്യാഹു പറഞ്ഞത്. പിതാവ് ഭൂപേന്ദ്രഭായ്, മാതാവ് ഗീതാബെൻ, ഭാര്യ സോണൽബെൻ എന്നിവരെ ഫോണിൽവിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്.. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ തുടങ്ങിയവരും അഭിനന്ദിച്ചു.

ബുധനാഴ്ച രാവിലെ ദുബായിൽ നിന്ന് ഇസ്രയേലിലെ ടെൽ അവീവിലേക്കുള്ള യാത്രയ്ക്കിടെയാണു ഫ്ലൈദുബായ് വിമാനത്തിന്റെ കോക്പിറ്റിൽ മച്ഛാറിനെ ഒമാൻകാരനായ സഹപൈലറ്റ് ആക്രമിച്ചത്. രക്തത്തിൽ കുളിച്ചുകിടക്കുന്നതിനിടയിലും മച്ഛാർ കോക്പിറ്റിന്റെ വാതിൽ തുറന്നുകൊടുത്തതിനാൽ യാത്രക്കാർക്കും ക്രൂ അംഗങ്ങൾക്കും അകത്തുകയറി അക്രമിയെ കീഴടക്കാനായി. മേഖലയിലെ സംഘർഷസാഹചര്യം കണക്കിലെടുത്ത് അധികമായി നിയോഗിച്ചിരുന്ന 2 പൈലറ്റുമാർക്ക് വിമാനത്തിന്റെ നിയന്ത്രണമേറ്റെടുക്കാനായതാണ് വൻദുരന്തമൊഴിവാക്കിയത്. തുടർന്ന് സൗദിയിലെ തബൂക്കിൽ വിമാനം സുരക്ഷിതമായി ഇറക്കുകയായിരുന്നു.

വിമാനത്തിലെ കാബിൻ ക്രൂവിനെ യാത്രക്കാർ പലപ്പോഴും വിലകുറച്ചു കാണുന്നതിനെക്കുറിച്ച് മുമ്പൊരിക്കൽ മച്ഛാർ പറഞ്ഞതിങ്ങനെ: ‘ആകാശത്തായിരിക്കുമ്പോൾ എന്തെങ്കിലും സംഭവിച്ചാൽ നിങ്ങളെ രക്ഷിക്കാൻ ആരാണു വരികയെന്ന് അറിയാമോ? അടിയന്തരസാഹചര്യം ഉണ്ടാകുമ്പോൾ മാത്രമാണ് കാബിൻ ക്രൂവിന്റെ പ്രാധാന്യം എല്ലാവർക്കും ബോധ്യമാകുന്നത്. അത് അക്ഷരാർത്ഥത്തിൽ അദ്ദേഹം തന്നെ തെളിയിക്കുകയായിരുന്നു.

പൈലറ്റിന് ഗുജറാത്ത് സർക്കാരിന്റെ വിശിഷ്ട ഗുജറാത്ത് ഗരിമ അവാർഡ് നൽകുമെന്ന് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ മച്ചാറിനെ വിദഗ്ധചികിത്സയ്ക്കായി സൗദി അറേബ്യയിൽനിന്ന് യു.എ.ഇ.യിലേക്ക് വ്യോമമാർഗം എത്തിച്ചു. ആരോഗ്യനില തൃപ്തികരമാണെന്ന് ഇന്ത്യൻ സ്ഥാനപതികാര്യാലയം അറിയിച്ചു. മച്ചാറിന്റെ കുടുംബവും യു.എ.ഇ.യിലെത്തിയിട്ടുണ്ട്. മച്ചാറിനു വേണ്ടി വാരാണസി കാശി വിശ്വനാഥ ക്ഷേത്രത്തില്‍ പ്രത്യേക പ്രാര്‍ത്ഥന വരെ നടന്നു. സ്മിത്തിന്റെ ദീര്‍ഘായുസ്സിനും ആരോഗ്യത്തിനും വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന പ്രധാനമന്ത്രി മോദിയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നായിരുന്നു ക്ഷേത്രത്തിലെ പൂജാരിമാര്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തിയത്.

സംഭവത്തിൽ ഇസ്രയേലും യുഎഇയും അന്വേഷണം ആരംഭിച്ചു. പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചതായി യുഎഇ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അക്രമിയെ സൗദിയിൽ ചോദ്യംചെയ്തുവരുന്നതായി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു. ‘അക്രമിയുടെ വേരുകൾ ‍ഞങ്ങൾ കണ്ടെത്തും; ആരുടെയെങ്കിലും സഹായം ലഭിച്ചോയെന്നും’ – നെതന്യാഹു പറഞ്ഞു.

അതേസമയം അക്രമിയായ ഒമാൻ പൗരൻ സഹപൈലറ്റ് മതതീവ്രവാദ സ്വഭാവം പുലർത്തിയിരുന്ന ആളാണെന്ന തരത്തിൽ വെളിപ്പെടുത്തലുകൾ വരുന്നുണ്ട്. എട്ടുമാസം മുൻപ് മാത്രം ഫ്ലൈ ദുബായിൽ സർവീസിൽ പ്രവേശിച്ച ഒമാൻ സ്വദേശിയായ ഈ സഹപൈലറ്റിനെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് സഹപ്രവർത്തകൻ ഇസ്രയേലിലെ ചാനൽ 16 ന്യൂസിനോടും ടൈംസ് ഓഫ് ഇസ്രയേലിനോടും വെളിപ്പെടുത്തിയത്. ഇയാൾ കടുത്ത മതമൗലികവാദിയായിരുന്നുവെന്നും പകൽ സമയങ്ങളിൽ അമിതമായി പ്രാർത്ഥനകളിൽ മുഴുകിയിരുന്ന ഇയാൾ വനിതാ ജീവനക്കാരോട് സംസാരിക്കാനോ അവർക്ക് കൈകൊടുക്കാനോ പോലും തയ്യാറായിരുന്നില്ലെന്നും സഹപൈലറ്റ് പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്. ഇറനാണ് അക്രമത്തിന് പിന്നിലെന്നും ശക്തമായ തിരിച്ചടി കൊടുക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. വരും ദിവസങ്ങളിൽ ലോകം പുതിയ യുദ്ധ കാഹളത്തിനാണോ സാക്ഷ്യം വഹിക്കാൻ പോകുന്നത് എന്ന ആശങ്കയാണ് ഇപ്പോൾ ബാക്കിയാകുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix