Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

‘കാബിനറ്റ് തീരുമാനം കൂട്ടായതാണ്’; അടൂർ പ്രകാശിന്റെ ആരോപണത്തിൽ എം.കെ. മുനീർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: മുസ്ലിം ലീഗിന് ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷപദവി നൽകാനുള്ള തീരുമാനം മുഖ്യമന്ത്രി വി.ഡി. സതീശൻ ഏകപക്ഷീയമായി എടുത്തതല്ലെന്ന് മുസ്ലിം ലീഗ് നേതാവ് എം.കെ. മുനീർ. മന്ത്രിസഭാ തീരുമാനം കൂട്ടായതാണെന്നും ഇക്കാര്യം യു.ഡി.എഫിൽ ചർച്ച ചെയ്തിട്ടുണ്ടാകുമെന്നാണ് കരുതുന്നതെന്നും മുനീർ പറഞ്ഞു.

ജനങ്ങൾ മാൻഡേറ്റ് നൽകിയ സർക്കാരിന് തീരുമാനങ്ങൾ എടുക്കാൻ അധികാരമുണ്ടെന്നും മുസ്ലിം ലീഗ് പദവി ആവശ്യപ്പെട്ടിട്ടുണ്ടാകാമെന്നും മുനീർ വ്യക്തമാക്കി. മുന്നണിയിൽ ഇക്കാര്യം ചർച്ച ചെയ്തിട്ടുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷപദവിയെക്കുറിച്ച് ഏറെക്കാലമായി ചർച്ചകൾ ഉണ്ടായിരുന്നുവെന്നും മുനീർ കൂട്ടിച്ചേർത്തു.

ഭരണപരിഷ്‌കാര കമ്മീഷനെ മറ്റൊരു ആലങ്കാരിക പദവിയാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും മുനീർ പറഞ്ഞു. കമ്മീഷൻ റിപ്പോർട്ടുകൾ നടപ്പാക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആറാം കാബിനറ്റ് എന്ന ആരോപണവും മുനീർ തള്ളി.

മുസ്ലിം ലീഗിന് ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷപദവി നൽകിയതിൽ കൂടിയാലോചന നടന്നില്ലെന്ന ആരോപണവുമായി യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് രംഗത്തെത്തിയതിന് പിന്നാലെയാണ് മുനീറിന്റെ പ്രതികരണം. വ്യാഴാഴ്ച കോൺഗ്രസ് ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു അടൂർ പ്രകാശ് മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ പരസ്യ വിമർശനം ഉന്നയിച്ചത്.

യു.ഡി.എഫിൽ ഇക്കാര്യത്തിൽ യാതൊരു കൂടിയാലോചനയും നടന്നില്ലെന്നും യോഗം ചേരാൻ കഴിഞ്ഞില്ലെന്നും അടൂർ പ്രകാശ് ആരോപിച്ചിരുന്നു. യു.ഡി.എഫ് ചെയർമാൻ എന്ന നിലയിൽ മുഖ്യമന്ത്രി യോഗം വിളിക്കാൻ മുൻകൈ എടുക്കേണ്ടിയിരുന്നുവെന്നും പല കാര്യങ്ങളും ചർച്ച ചെയ്ത് തീരുമാനിക്കേണ്ടതായിരുന്നുവെന്നും അടൂർ പ്രകാശ് പറഞ്ഞിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix