Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഒ ജെ ജെനിഷിനെതിരായ അക്രമത്തിന് പിന്നിൽ മറ്റൊരു അജണ്ട: സന്ദീപ് വാര്യർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കാസർകോട്: കായിക മന്ത്രി ഒ.ജെ. ജെനീഷിനെതിരെ കാസർകോട്ടുണ്ടായ അക്രമത്തിന് പിന്നിൽ മറ്റൊരു അജണ്ടയുണ്ടെന്ന് സന്ദീപ് വാര്യർ എംഎൽഎ ആരോപിച്ചു. കായിക വകുപ്പുമായി ബന്ധപ്പെട്ട ഒരു സി.പി.എം നേതാവിന്റെ അഴിമതി മറച്ചുവെക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് അക്രമം നടത്തിയതെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

നടക്കാവ് സ്റ്റേഡിയം നിർമാണത്തിൽ കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്നും ഇക്കാര്യം മറച്ചുവെക്കാനാണ് ബോധപൂർവം അക്രമം സൃഷ്ടിച്ചതെന്നും സന്ദീപ് വാര്യർ പറഞ്ഞു. മന്ത്രിക്ക് മതിയായ സുരക്ഷ ഒരുക്കുന്നതിൽ പൊലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ അത് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തൃക്കരിപ്പൂരിൽ കുട്ടികൾ ഉൾപ്പെടെ പങ്കെടുത്ത പരിപാടിക്കിടെയാണ് മന്ത്രിക്കെതിരെ പ്രതിഷേധവും അക്രമവും ഉണ്ടായത്. മന്ത്രിയുടെ സുരക്ഷ ഉറപ്പാക്കേണ്ടത് തന്റെയും സഹപ്രവർത്തകരുടെയും ഉത്തരവാദിത്തമാണെന്നും സന്ദീപ് വാര്യർ പറഞ്ഞു.

കഴിഞ്ഞ ദിവസവും തൃക്കരിപ്പൂരിൽ മന്ത്രിക്കെതിരെ പ്രതിഷേധം നടന്നിരുന്നു. ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രവർത്തകരാണ് പ്രതിഷേധവുമായി എത്തിയത്. തുടർന്ന് ഏറെ പണിപ്പെട്ടാണ് പൊലീസ് മന്ത്രിക്ക് പരിപാടി സ്ഥലത്തേക്ക് പോകാൻ വഴിയൊരുക്കിയത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix