Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

നെയ്യാറ്റിൻകരയിൽ 9 കാരിയുടെ വയറ്റിൽ ഒരു കിലോയോളം മുടിക്കെട്ട്; അപൂർവ രോഗം കണ്ടെത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: തുടർച്ചയായ വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ച നെയ്യാറ്റിൻകര സ്വദേശിനിയായ ഒമ്പതുകാരിക്ക് അപൂർവ രോഗം കണ്ടെത്തി. പരിശോധനയിൽ ആമാശയത്തിലും ചെറുകുടലിലുമായി വലിയ മുടിക്കെട്ട് കണ്ടെത്തുകയായിരുന്നു.

കുടലിൽ ഗുരുതരമായ തടസം കണ്ടെത്തിയതിനെ തുടർന്ന് ശസ്ത്രക്രിയക്ക് മുന്നോടിയായി എൻഡോസ്കോപ്പി നടത്തി. ഇതിലാണ് ആമാശയത്തിലും ചെറുകുടലിലുമായി മുടി കെട്ടിക്കിടക്കുന്നത് കണ്ടെത്തിയത്. തുടർന്ന് സങ്കീർണമായ ശസ്ത്രക്രിയയിലൂടെ മുടിക്കെട്ട് പൂർണമായും നീക്കം ചെയ്തു. ഏകദേശം ഒരു കിലോഗ്രാം ഭാരമുള്ള മുടിക്കട്ടാണ് കുട്ടിയുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത്.

റപുൻസൽ സിൻഡ്രോം എന്ന അപൂർവ രോഗമാണ് കുട്ടിക്ക് ബാധിച്ചതെന്ന് നിംസ് മെഡിസിറ്റിയിലെ ഡോക്ടർമാർ പറഞ്ഞു. ലോകത്ത് നൂറിൽ താഴെ ആളുകളിൽ മാത്രമാണ് ഈ രോഗം റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്നാണ് ഡോക്ടർമാരുടെ വിശദീകരണം.

ടെൻഷനും സമ്മർദ്ദവും അനുഭവപ്പെടുമ്പോൾ മുടി കടിച്ചുതിന്നുന്ന ശീലം മൂലം മുടി ആമാശയത്തിൽ അടിഞ്ഞുകൂടുന്നതാണ് രോഗത്തിന്റെ പ്രധാന പ്രത്യേകത. പിന്നീട് ഇത് വലിയ മുടിക്കെട്ടായി മാറി ദഹനവ്യവസ്ഥയിൽ തടസം സൃഷ്ടിക്കാം.

നിംസ് മെഡിസിറ്റിയിലെ പീഡിയാട്രിക് സർജറി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ബിജു ഐ.ജി. നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം കുട്ടി സുഖം പ്രാപിച്ചുവരികയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix