കൊല്ലം: ചവറയിൽ യുവാവിനെ കുത്തിക്കൊന്നു. ചവറ സ്വദേശി മുഹമ്മദ് ബിലാലാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ശിവരാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്. കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ ഉൾപ്പെടെ പൊലീസ് പരിശോധിച്ചുവരികയാണ്.




