Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ബോഡി ഷെയ്മിങ് മാത്രം സ്ത്രീത്വത്തെ അപമാനിക്കലല്ല; കർണാടക ഹൈക്കോടതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബം​ഗളൂരു: സ്ത്രീകളെ ബോഡി ഷെയ്മിങ് ചെയ്യുന്നത് മാത്രം സ്ത്രീത്വത്തെ അപമാനിച്ചതായി കണക്കാക്കാനാകില്ലെന്ന് കർണാടക ഹൈക്കോടതി. ശരീരപ്രകൃതിയെയോ രൂപത്തെയോ കുറിച്ചുള്ള പരാമർശങ്ങൾ മാത്രം ഇന്ത്യൻ ശിക്ഷാനിയമത്തിലെ 509-ാം വകുപ്പ് പ്രകാരം സ്ത്രീയുടെ അന്തസ്സിനെ അപമാനിക്കുന്ന കുറ്റമായി കാണാനാകില്ലെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ജസ്റ്റിസ് എസ്.ആർ. കൃഷ്ണ കുമാറിന്റേതാണ് നിരീക്ഷണം.

രണ്ട് സ്ത്രീകൾക്കെതിരെ ബെംഗളൂരു സ്വദേശിനിയായ 26കാരി നൽകിയ കേസ് തള്ളിക്കൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. 2023 ഓഗസ്റ്റിലാണ് യുവതി പരാതി നൽകിയത്. തന്നെയും സുഹൃത്തിനെയും രൂപത്തിന്റെ പേരിലും ജാതീയമായും അധിക്ഷേപിച്ചെന്നായിരുന്നു പരാതി.

തുടർന്ന് പൊലീസ് ഇന്ത്യൻ ശിക്ഷാനിയമത്തിലെ 509-ാം വകുപ്പ് പ്രകാരം കേസെടുത്ത് അന്വേഷണം നടത്തുകയും ബെംഗളൂരു മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു.

എന്നാൽ 509-ാം വകുപ്പ് പ്രകാരമുള്ള കുറ്റം നിലനിൽക്കാൻ ആവശ്യമായ ഘടകങ്ങൾ കേസിൽ ഇല്ലെന്ന് ഹൈക്കോടതി വിലയിരുത്തി. വിചാരണയ്ക്കിടെ ശരീരപ്രകൃതിയെയോ രൂപത്തെയോ കുറിച്ച് നടത്തിയ പരാമർശങ്ങൾ മാത്രം സ്ത്രീത്വത്തെ അപമാനിക്കുന്നതായി കണക്കാക്കി 509-ാം വകുപ്പ് പ്രകാരം കുറ്റകരമാക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

സ്ത്രീകളുടെ ശരീരത്തെക്കുറിച്ചുള്ള ഇത്തരം പരാമർശങ്ങൾ അനുചിതമാണെങ്കിലും നിലവിലുള്ള നിയമവ്യവസ്ഥ പ്രകാരം അവ മാത്രം 509-ാം വകുപ്പിന്റെ പരിധിയിൽ വരില്ലെന്നും കോടതി നിരീക്ഷിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix