Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

​ഗ്യാനേഷ് കുമാറിനെ പൂട്ടാൻ കേരളം! എന്താണ് ​ഗ്യാനേഷ് കുമാറിനെതിരായ കേരളത്തിലെ കേസ്? ഇപ്പോഴത്തെ അന്വേഷണത്തിന്റെ കാരണം എന്ത്?

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

രാജിക്കായി രാജ്യമെങ്ങും കനത്ത മുറവിളി ഉയരവെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ കുരുക്കാൻ കേരളം. ​ഗ്യാനേഷ് കുമാറിനെതിരെയുള്ള 20 വര്‍ഷം മുമ്പുള്ള കേസ് പുനരന്വേഷിക്കാനൊരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍. 2006ൽ ഗ്യാനേഷ് കുമാര്‍ കേരള കേഡറിൽ കേരളത്തില്‍ പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന കാലത്ത് അദ്ദേഹത്തിനെതിരേയെടുത്ത വിജിലന്‍സ് കേസാണ് പുനരന്വേഷിക്കാന്‍ രമേശ് ചെന്നിത്തല തീരുമാനിച്ചിരിക്കുന്നത്. കെഎസ്ടിപിയുമായി ബന്ധപ്പെട്ട ഇടപാടുകളാണ് അന്നത്തെ അന്വേഷണത്തിന്റെ പരിധിയില്‍ വന്നിരുന്നത്. അന്നത്തെ അന്വേഷണവുമായി ബന്ധപ്പെട്ട ഫയലുകള്‍ തേടിയിരിക്കുകയാണ് സംസ്ഥാന ആഭ്യന്തര വകുപ്പ്. പുതിയ വിജിലൻസ് അന്വേഷണം ഉണ്ടായേക്കും.

എന്താണ് കേസ്?

കെഎസ്ടിപിയുടെ ഭാഗമായി എംസി റോഡ് വികസനത്തിന് കരാര്‍ ഏറ്റെടുത്ത മലേഷ്യന്‍ കമ്പനിയുടെ സിവിൽ എഞ്ചിനീയറായിരുന്ന ലീ സീ ബീന്‍ ആത്മഹത്യ ചെയ്തത് ഗ്യാനേഷ് കുമാറിന്റെ കൂടി ഇടപെടല്‍ കാരണമാണെന്ന ആരോപണമാണ് കേസിന് അടിസ്ഥാനം. ഇന്തോ-മലേഷ്യന്‍ കണ്‍സോര്‍ഷ്യത്തിന്റെ ചീഫ് പ്രോജക്ട് മാനേജരായിരുന്നു മലേഷ്യന്‍ പൗരന്‍ ലീ സീ ബീന്‍. അങ്കമാലി – തിരുവന്നതപുരം എംസി റോഡ് വികസന പദ്ധതിയായ കേരളാ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് പ്രൊജക്റ്റിന്റെ കരാര്‍ ഏറ്റെടുത്ത കമ്പനിയാണ് പതിബെല്‍ എന്ന ഇന്തോ-മലേഷ്യന്‍ കണ്‍സോഷ്യം. മലേഷ്യന്‍ കമ്പനിയായ പിതിയും കൊച്ചിയിലെ ഭഗീരധാ കമ്പനിയും ചേരുന്നതായിരുന്നു പതിബെല്‍. പതിബെലിന്റെ പ്രൊജക്റ്റ് മാനേജറായിരുന്നു ലീസീബീന്‍.

ഇദ്ദേഹം 2006ല്‍ ക്വാലാലംപൂരില്‍ വെച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. കരാര്‍ തുകകളും ബില്ലുകളും അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍നിന്ന് നേരിട്ട ബുദ്ധിമുട്ടുകള്‍ സംബന്ധിച്ച ആരോപണങ്ങള്‍ അന്ന് ഉയര്‍ന്നിരുന്നു. ഉദ്യോഗസ്ഥരുടെ അഴിമതിയും പീഡനവും മാനസിക ബുദ്ധിമുട്ടുകളും മൂലം ജീവിതം അവസാനിപ്പിക്കുന്നുവെന്ന് വ്യക്തമാക്കുന്നതായിരുന്നു ലീസീബിന്റെ ആത്മഹത്യ കുറുപ്പ്. ഈ കുറിപ്പിൽ ​ഗ്യാനേഷ് കുമാറിന്റെ പേരുണ്ട്. കമ്പനിക്ക് ലഭിക്കേണ്ട 13 കോടി രൂപയുടെ അവസാനഘട്ട ബില്ലുകള്‍ ഗ്യാനേഷ് കുമാറും ഉദ്യോഗസ്ഥരും ചേര്‍ന്ന് വൈകിപ്പിച്ചുവെന്നായിരുന്നു ആരോപണം. എന്നാല്‍ നിര്‍മാണം വൈകിപ്പിച്ചത് കമ്പനിക്ക് നല്‍കിയ പിഴയാണെന്നായിരുന്നു പൊതുമരാമത്ത് വകുപ്പിന്റെ വിശദീകരണം. റോഡ് നിര്‍മാണം വൈകിയതോടെ സര്‍ക്കാര്‍ നഷ്ടപരിഹാരം ആവശ്യപ്പെടുകയും ബില്‍ തടഞ്ഞുവെക്കുകയും ചെയ്തിരുന്നു.

അന്ന് നടപടികൾ എടുത്തിരുന്നോ?

സംഭവത്തില്‍ കേസെടുത്ത വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ അന്വേഷണം പിന്നീട് മുന്നോട്ടുപോയിരുന്നില്ല. അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ഇടപെട്ട് പൊതുമരാമത്ത് സെക്രട്ടറി സ്ഥാനത്തു നിന്ന് ഗ്യാനേഷ് കുമാറിനെ മാറ്റിയിരുന്നു. ഉദ്യോഗസ്ഥര്‍ക്കെതിരേയും നടപടിയുണ്ടായി. അന്നത്തെ അന്വേഷണവുമായി ബന്ധപ്പെട്ട രേഖകളാണ് ഇപ്പോള്‍ ആഭ്യന്തര വകുപ്പ് വീണ്ടെടുക്കാന്‍ ശ്രമിക്കുന്നത്. അന്ന് പരാതി ഉയര്‍ന്നപ്പോള്‍ ഗ്യാനേഷ് കുമാറിനെ സ്ഥലം മാറ്റിയത് മാത്രമായിരുന്നു ഏക ശിക്ഷാനടപടി. അദ്ദേഹം ഉടന്‍ തന്നെ കേന്ദ്രത്തില്‍ ഡെപ്യൂട്ടേഷന്‍ നേടി കേരളം വിടുകയും ചെയ്തു.

ഇപ്പോഴത്തെ പരാതിയുടെ ഉറവിടം

​ഗ്യാനേഷ് കുമാറിനെതിരെ രാജ്യമെങ്ങും പ്രതിഷേധങ്ങൾ തുടങ്ങിയ സമയത്ത് ഈ കേസുമായി ബന്ധപ്പെട്ട് മുന്‍ ധനമന്ത്രി ടി.എം തോമസ് ഐസക്ക് ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. പിന്നാലെ കേസ് പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി നിര്‍വാഹകസമിതി അംഗം മലയിന്‍കീഴ് വേണുഗോപാലാണ് പരാതി നല്‍കിയത്. ഇതേ തുടര്‍ന്നാണ് ആഭ്യന്തരമന്ത്രി കേസ് ഫയലുകള്‍ പരിശോധിക്കാന്‍ നിര്‍ദേശിച്ചത്.

എസ്‌ഐആര്‍ നടപടികളിലൂടെ വിവാദ നായകനായ ഗ്യാനേഷ്‌ കുമാറിന്റെ രാജിക്കായി രാജ്യമാകെ പ്രതിഷേധം അലയടിക്കുമ്പോഴാണ് കേരളത്തില്‍ അദ്ദേഹത്തിനെതിരെ 20 വര്‍ഷങ്ങള്‍ക്ക് ശേഷം അന്വേഷണത്തിനൊരുങ്ങുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യ തലസ്ഥാനത്തും ജന്തർ മന്തറിലുമെല്ലാം ഇടത് സംഘടനകളും സിജെപിയും കലുഷിതമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയാണ്. 13 കോടിയോളം ജനങ്ങളെ വോട്ടർ പട്ടികയിൽ നിന്ന് വെട്ടി രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിക്ക് ചുക്കാൻ പിടിച്ചെന്നാണ് ​ഗ്യാനേഷ് കുമാറിന് നേരെയുള്ള ആരോപണം. കേരളത്തിലേത് വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവമായതിനാൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്ന സംരക്ഷണം ഗ്യാനേഷ് കുമാറിന് ലഭിക്കില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കിയിട്ടുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix