Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്തില്ല; നിലപാട് വ്യക്തമാക്കി എസ്. ജയശങ്കർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്തിവയ്ക്കാൻ ആലോചനയില്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. റഷ്യയുമായുള്ള ബന്ധത്തിൽ ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്നും ജയശങ്കർ പാർലമെന്ററി കൺസൾട്ടേറ്റീവ് കമ്മിറ്റി യോഗത്തിൽ വ്യക്തമാക്കി. താരിഫിനെ ചിലർ ആയുധമാക്കുകയാണെന്ന് പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി.കെ. മിശ്രയും പ്രതികരിച്ചു.

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് അധിക താരിഫ് ഏർപ്പെടുത്താൻ ഡോണൾഡ് ട്രംപിന് യു.എസ്. കോൺഗ്രസ് അധികാരം നൽകിയ സാഹചര്യത്തിൽ ഇന്ത്യ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. അധിക താരിഫ് പ്രഖ്യാപിച്ചാൽ ഇന്ത്യ-യു.എസ്. ബന്ധത്തെ ബാധിക്കുമെന്ന് ഇന്ത്യ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡോണൾഡ് ട്രംപും കഴിഞ്ഞയാഴ്ച ടെലിഫോണിൽ സംസാരിച്ചിരുന്നു. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായുള്ള കൂടിക്കാഴ്ചയിലും വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

ഇന്നലെ ചേർന്ന പാർലമെന്ററി കൺസൾട്ടേറ്റീവ് കമ്മിറ്റി യോഗത്തിലാണ് റഷ്യയോടുള്ള നിലപാടിൽ മാറ്റമുണ്ടാകില്ലെന്ന് ജയശങ്കർ വ്യക്തമാക്കിയത്. മനീഷ് തിവാരി അടക്കമുള്ള എംപിമാർ വിഷയം ഉന്നയിച്ചതോടെയായിരുന്നു മറുപടി. ഊർജമേഖലയിലെ സഹകരണം റഷ്യയുമായി തുടരുമെന്നും ജയശങ്കർ അറിയിച്ചു. യൂറോപ്യൻ യൂണിയനിലെ പല രാജ്യങ്ങളും റഷ്യയുമായുള്ള വ്യാപാരബന്ധം അവസാനിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

താരിഫിനെ ചിലർ ആയുധമാക്കുകയാണെന്ന പി.കെ. മിശ്രയുടെ പ്രതികരണവും റഷ്യയുമായുള്ള ബന്ധത്തിൽ ഇന്ത്യ നിലവിലെ നിലപാട് തുടരുന്നതിന്റെ സൂചനയായി. അതേസമയം, റഷ്യയ്ക്കും യുക്രെയ്‌നും ഇടയിൽ വെടിനിർത്തലിനുള്ള നിർദേശം ഇന്ത്യ മുന്നോട്ടുവച്ചതായി യുക്രെയ്ൻ വിദേശകാര്യമന്ത്രാലയം ഇന്നലെ അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix