Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പുൽപ്പള്ളിയിൽ മദ്യപാനത്തിനിടെ തർക്കം; വെട്ടേറ്റ യുവാവ് മരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വയനാട്: പുൽപ്പള്ളിയിൽ മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിനിടെ വെട്ടേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു. താമരശേരി കൂടത്തായി സ്വദേശി ലൈജുവാണ് മരിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കൊല്ലം തഴവ സ്വദേശി ഷഫീഖ് അബ്ദുൽ സലാം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

പുൽപ്പള്ളി ആനപ്പാറയിലെ വാടക കോട്ടേജിൽ ഇന്നലെ രാത്രി ഒൻപതരയോടെയായിരുന്നു സംഭവം. ലൈജുവും ഷഫീഖും ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ തമിഴ്നാട് നാഗപട്ടണം സ്വദേശി പനീർ സെൽവം മുറിയിലെത്തുകയായിരുന്നു. തുടർന്ന് ഇവർ തമ്മിൽ വാക്കുതർക്കമുണ്ടായെന്നാണ് വിവരം.

പിന്നാലെ പനീർ സെൽവം സുഹൃത്തായ ശേഖറിനെ സ്ഥലത്തേക്ക് വിളിച്ചുവരുത്തി. തുടർന്ന് ഇരുവരും ചേർന്ന് ലൈജുവിനെയും ഷഫീഖിനെയും ആയുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക വിവരം.

ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കിടെ ലൈജുവിന്റെ നില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് പനീർ സെൽവത്തെയും ശേഖറിനെയും പുൽപ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരെയും ചോദ്യം ചെയ്തുവരികയാണെന്നും സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix