Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സുഗതന്റെ പേരിൽ വ്യാജ ഒപ്പ്; തിരുവനന്തപുരം കോർപ്പറേഷനിൽ പൊലീസ് അന്വേഷണം തുടങ്ങി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ സുഗതന്റെ പേരിൽ വ്യാജ ഒപ്പ് ഇട്ടെന്ന പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മ്യൂസിയം എസ്എച്ച്ഒയുടെ നേതൃത്വത്തിലാണ് പ്രാഥമിക അന്വേഷണം നടക്കുന്നത്. നഗരസഭയിലെ സിസിടിവി ദൃശ്യങ്ങളും ബന്ധപ്പെട്ട രജിസ്റ്ററുകളും പരിശോധിക്കാനാണ് പൊലീസ് നീക്കം.

കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാത്ത സുഗതന്റെ പേരിൽ വ്യാജ ഒപ്പ് രേഖപ്പെടുത്തിയെന്ന പരാതിയാണ് എൽഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് എസ്.പി. ദീപക് സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയത്. പ്രാഥമിക അന്വേഷണത്തിൽ ക്രമക്കേട് കണ്ടെത്തിയാൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ സിറ്റി പൊലീസ് കമ്മീഷണർ നിർദേശം നൽകിയിട്ടുണ്ട്.

സുഗതന്റെ ഒപ്പ് പൂർണമായും വ്യാജമാണെന്നാണ് എസ്.പി. ദീപകിന്റെ ആരോപണം. തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലും നഗരസഭ രജിസ്റ്ററിലും രേഖപ്പെടുത്തിയിട്ടുള്ള ഒപ്പുകൾ തമ്മിൽ പ്രകടമായ വ്യത്യാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒളിവിലായിരുന്ന സമയത്ത് സുഗതൻ കൗൺസിൽ യോഗങ്ങളിൽ പങ്കെടുത്തിരുന്നില്ലെന്നും ദീപക് ആരോപിച്ചു.

നഗരസഭയിൽ കോൺഗ്രസ് നേതാവ് ശബരിനാഥ് രജിസ്റ്റർ ഉയർത്തിക്കാട്ടിയപ്പോഴാണ് ബിജെപി കൗൺസിലർമാർ പ്രതിഷേധിച്ചതെന്നും രജിസ്റ്ററിൽ എന്തെങ്കിലും മറച്ചുവെക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇതെന്നും ദീപക് ആരോപിച്ചു.

കൗൺസിലർ സ്ഥാനം നഷ്ടപ്പെടാതിരിക്കാൻ മേയർ വി.വി. രാജേഷിന്റെ ഓഫീസ് കേന്ദ്രീകരിച്ച് ക്രമക്കേട് നടന്നെന്നാണ് സിപിഐഎമ്മിന്റെ ആരോപണം. മൂന്ന് കൗൺസിൽ യോഗങ്ങളിൽ സുഗതൻ പങ്കെടുത്തതായി രേഖപ്പെടുത്തിയ രജിസ്റ്ററിന്റെ വിവരാവകാശ രേഖകൾ സഹിതമാണ് പരാതി നൽകിയത്. ഫെബ്രുവരി 26, മാർച്ച് 3, ഏപ്രിൽ 27 തീയതികളിലെ യോഗങ്ങളിൽ സുഗതന്റെ പേരിൽ വ്യാജ ഒപ്പ് രേഖപ്പെടുത്തിയെന്നാണ് പരാതി.

ഇത് തെളിയിക്കുന്ന രജിസ്റ്റർ രേഖകളും സിപിഐഎം പുറത്തുവിട്ടിരുന്നു. ഭരണസമിതിയെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുമെന്ന് എൽഡിഎഫ് നേരത്തെ അറിയിച്ചിരുന്നു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സർക്കാരിനും പരാതി നൽകിയിട്ടുണ്ട്. നേരത്തെയും സിപിഐഎം സമാന ആരോപണം ഉന്നയിച്ചിരുന്നു. പിന്നീട് വിവരാവകാശ രേഖകൾ ലഭിച്ചതോടെയാണ് പരാതി നൽകാനും പ്രതിഷേധം ശക്തമാക്കാനും തീരുമാനിച്ചത്.

ഇതിനിടെ, ആർ. ശ്രീലേഖ രാജിക്കത്ത് നൽകിയെന്ന വിവാദം പുറത്തുവന്നതിന് പിന്നാലെയാണ് സുഗതന്റെ ഹാജറും വീണ്ടും ചർച്ചയായത്. സ്വതന്ത്ര കൗൺസിലറുടെ പിന്തുണയോടെയാണ് തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി കേവല ഭൂരിപക്ഷം നിലനിർത്തുന്നത്. 101 അംഗങ്ങളുള്ള കൗൺസിലിൽ ബിജെപിക്ക് 50 അംഗങ്ങളാണുള്ളത്. പാറ്റൂർ രാധാകൃഷ്ണന്റെ പിന്തുണയോടെയാണ് ബിജെപി കേവല ഭൂരിപക്ഷം ഉറപ്പാക്കിയത്.

ശ്രീലേഖ കൂടി രാജിവെച്ചാൽ ഭരണസമിതിക്ക് ഭൂരിപക്ഷ പ്രതിസന്ധിയുണ്ടാകുമെന്നാണ് സിപിഐഎമ്മിന്റെ വിലയിരുത്തൽ. ഇതിന്റെ പശ്ചാത്തലത്തിലാണ് സുഗതന്റെ ഹാജർ സംബന്ധിച്ച ആരോപണം വീണ്ടും ഉയർത്തിക്കൊണ്ടുവരുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix