Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ആശ്വാസ തുടക്കം; തിരിച്ചുവരവുമായി ഇന്ത്യൻ ഓഹരി വിപണി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മുംബൈ: തുടര്‍ച്ചയായ നഷ്ടങ്ങള്‍ക്കു പിന്നാലെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ ആശ്വാസം. തിങ്കളാഴ്ച വ്യാപാരം ആരംഭിച്ചപ്പോള്‍ സെന്‍സെക്‌സും നിഫ്റ്റിയും ശക്തമായ മുന്നേറ്റമാണ് കാഴ്ച്ചവെക്കുന്നത്. ക്രൂഡ് ഓയില്‍ വിലയിലെ കുറവ്, യുഎസ് ഫെഡറല്‍ റിസര്‍വിന്റെ കടുത്ത നിലപാടുകളെക്കുറിച്ചുള്ള ആശങ്ക കുറഞ്ഞത്, ആഗോള വിപണികളിലെ അനുകൂല പ്രവണത എന്നിവയാണ് വിപണിക്ക് കരുത്തായത്.വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സ് 464 പോയിന്റിലേറെ ഉയര്‍ന്ന് 72,373.90ലെത്തി. നിഫ്റ്റി 136 പോയിന്റ് നേട്ടത്തോടെ 22,558.40ലുമെത്തി. വിപണിയില്‍ മുന്നേറ്റം വ്യാപകമായിരുന്നു. രണ്ടായിരത്തിലേറെ ഓഹരികള്‍ നേട്ടത്തിലായപ്പോള്‍ 837 ഓഹരികള്‍ നഷ്ടത്തിലായിരുന്നു.

ആഗോള എണ്ണവിലയിലുണ്ടായ ഇടിവാണ് ഇന്ത്യന്‍ വിപണിക്ക് പ്രധാന ആശ്വാസമായത്. മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള ക്രൂഡ് കയറ്റുമതി ഉയരുന്നതും ജി7 രാജ്യങ്ങള്‍ അടിയന്തര ശേഖരത്തില്‍നിന്ന് എണ്ണയും ഡീസലും വിപണിയിലെത്തിക്കാന്‍ തീരുമാനിച്ചതുമാണ് വിതരണ ആശങ്കകള്‍ കുറച്ചത്.

തിങ്കളാഴ്ച ബ്രെന്റ് ക്രൂഡ് വില ബാരലിന് 101.90 ഡോളറിനടുത്തും ഡബ്ല്യുടിഐ വില 90.49 ഡോളറിനടുത്തുമായിരുന്നു. എണ്ണവില കുറയുന്നത് ഇന്ത്യയെ സംബന്ധിച്ച് നിര്‍ണായകമാണ്. കാരണം, ഇന്ത്യയുടെ ഇറക്കുമതി ചെലവിനെയും പണപ്പെരുപ്പത്തെയും രൂപയുടെ മൂല്യത്തെയും ഇത് സ്വാധീനിക്കും.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix