Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ദളിതർക്ക് ക്ഷേത്രപ്രവേശനം നിഷേധിച്ചു; പൂട്ട് പൊളിച്ച് പ്രവേശനം ഉറപ്പാക്കി വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചി ജില്ലയിലെ ചിന്നസേലത്തിനടുത്ത് ദളിത് വിഭാഗങ്ങൾക്ക് പ്രവേശനം നിഷേധിച്ച പെരുമാൾ ക്ഷേത്രത്തിന്റെ പൂട്ട് പൊളിച്ച് ക്ഷേത്രപ്രവേശനം ഉറപ്പാക്കി വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥ. കള്ളക്കുറിച്ചി ജില്ലാ പോലീസ് സൂപ്രണ്ട് ഐ. ഷാഹ്നാസാണ് ക്രമസമാധാന പ്രശ്നം കാര്യക്ഷമമായി കൈകാര്യം ചെയ്ത് ദളിത് ജനവിഭാഗങ്ങൾക്ക് ക്ഷേത്രത്തിൽ പ്രവേശിക്കാനുള്ള സൗകര്യമൊരുക്കിയത്.

ചിന്നസേലം താലൂക്കിലെ ദേവസ്വം വകുപ്പിന് കീഴിലുള്ള പ്രസിദ്ധമായ പെരുമാൾ ക്ഷേത്രത്തിൽ ദളിത് വിഭാഗങ്ങൾക്ക് പ്രവേശനം നിഷേധിച്ചിരുന്നത് വർഷങ്ങളായി തുടരുകയായിരുന്നു. പ്രബല ജാതിക്കാരാണ് ദളിതരെ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കിയിരുന്നതെന്നാണ് ആരോപണം.

ദളിത് ജനവിഭാഗങ്ങൾ ഒന്നടങ്കം ക്ഷേത്രദർശനത്തിനായി എത്താൻ തീരുമാനിച്ചതോടെ ഒരു വിഭാഗം ക്ഷേത്രകവാടത്തിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ക്ഷേത്രം പൂട്ടിയിടുകയും ചെയ്തു. ഇതോടെ പ്രദേശത്ത് സംഘർഷാവസ്ഥ രൂപപ്പെട്ടു.

വിവരം ലഭിച്ചതിനെ തുടർന്ന് എസ്.പി ഐ. ഷാഹ്നാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. പ്രതിഷേധക്കാരുമായി സമവായ ചർച്ച നടത്താൻ പോലീസ് ശ്രമിച്ചെങ്കിലും ദളിത് വിഭാഗങ്ങളെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കില്ലെന്ന നിലപാടിൽ പ്രതിഷേധക്കാർ ഉറച്ചുനിന്നു.

നിയമപരമായ അവകാശങ്ങൾ നിഷേധിക്കാൻ അനുവദിക്കില്ലെന്ന നിലപാടാണ് എസ്.പി ഷാഹ്നാസ് സ്വീകരിച്ചത്. ചർച്ചകൾ പരാജയപ്പെട്ടതോടെ പോലീസ് ക്ഷേത്രത്തിന്റെ പൂട്ട് പൊളിച്ച് ദളിത് വിഭാഗങ്ങൾക്ക് സുരക്ഷിതമായി അകത്തുകടന്ന് പ്രാർഥന നടത്താൻ സൗകര്യമൊരുക്കുകയായിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix