Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഗ്യാനേഷ് കുമാറിന്റെ തീരുമാനങ്ങൾ നിയമവിരുദ്ധമെങ്കിൽ റദ്ദാക്കും; സുപ്രീം കോടതി നോട്ടീസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ എടുത്ത ഏകപക്ഷീയമായ തീരുമാനങ്ങൾക്കെതിരായ ഹർജികളിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. തീരുമാനങ്ങൾ നിയമപ്രകാരമല്ലെന്ന് കണ്ടെത്തിയാൽ അവ റദ്ദാക്കുമെന്നും കോടതി വാക്കാൽ നിരീക്ഷിച്ചു. എന്നാൽ ഗ്യാനേഷ് കുമാറിനെ സസ്പെൻഡ് ചെയ്യണമെന്ന ആവശ്യത്തിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ കോടതി വിസമ്മതിച്ചു.

എസ്‌ഐആറുമായി ബന്ധപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സ്വീകരിച്ച നടപടികളിലാണ് കേന്ദ്ര സർക്കാരിനും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീം കോടതി നോട്ടീസ് അയച്ചത്. ഹർജികളിൽ ഉന്നയിച്ച ആരോപണങ്ങളിൽ വിശദീകരണം തേടിയാണ് നോട്ടീസ്. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസുമാരായ ജോയ് മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്.

ഹർജികളിൽ അന്തിമ തീർപ്പ് ഉണ്ടാകുന്നതുവരെ തിരഞ്ഞെടുപ്പ് കമ്മീഷനെ തീരുമാനങ്ങൾ എടുക്കുന്നതിൽ നിന്ന് വിലക്കണമെന്ന ആവശ്യത്തിലും കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചില്ല. ഗ്യാനേഷ് കുമാറിനെ സസ്പെൻഡ് ചെയ്തില്ലെങ്കിൽ രാജ്യം കത്തുമെന്ന് ഹർജിക്കാരുടെ അഭിഭാഷകൻ വികാസ് സിങ് കോടതിയിൽ വാദിച്ചു.

തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമപ്രകാരം പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സുപ്രീം കോടതി പറഞ്ഞു. കമ്മീഷന്റെ തീരുമാനങ്ങൾ ഏകകണ്ഠമായോ ഭൂരിപക്ഷ അഭിപ്രായപ്രകാരമോ ആയിരിക്കണമെന്നും കോടതി വ്യക്തമാക്കി.

ഫോം 6 പരിഷ്കരിക്കുന്നത് സുപ്രീം കോടതി അംഗീകരിച്ചിട്ടില്ലെന്നും കോടതി പറഞ്ഞു. സുപ്രീം കോടതിയുടെ അംഗീകാരത്തോടെയാണ് ഫോം 6 പരിഷ്കരിച്ചതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ആരാണ് പരിഷ്കരണത്തിന് അനുമതി നൽകിയതെന്ന് രേഖകൾ പരിശോധിച്ചാൽ വ്യക്തമാകുമെന്നും ഇക്കാര്യം അറിയാൻ കോടതിക്കും താത്പര്യമുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനങ്ങൾ ഏകപക്ഷീയമായാണോ അതോ ഭൂരിപക്ഷ അഭിപ്രായപ്രകാരമാണോ എടുക്കുന്നതെന്ന് വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. നിയമപ്രകാരമല്ലാതെ തീരുമാനങ്ങൾ എടുത്തിട്ടുണ്ടെങ്കിൽ അവ റദ്ദാക്കുമെന്നും കോടതി വാക്കാൽ നിരീക്ഷിച്ചു.

പത്രവാർത്തകളുടെ മാത്രം അടിസ്ഥാനത്തിൽ തീരുമാനമെടുക്കാനാകില്ലെന്നും എന്താണ് സംഭവിച്ചതെന്ന കാര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷനിൽനിന്ന് കൃത്യമായ വിശദീകരണം ലഭിക്കണമെന്നും കോടതി പറഞ്ഞു. വിശദീകരണം ലഭിച്ചശേഷം ആവശ്യമായ ഇടപെടൽ നടത്തുമെന്നും കോടതി വ്യക്തമാക്കി.

അഞ്ച് മുതൽ എട്ട് വരെയുള്ള എതിർകക്ഷികളുടെ മറുപടിയും തേടുമെന്ന് കോടതി പറഞ്ഞു. രാജ്യത്ത് ഒരു നിയമമുണ്ടെന്നും അത് പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും നിയമം പാലിച്ചിട്ടില്ലെന്ന് കണ്ടെത്തിയാൽ തുടർനടപടികൾ ഉണ്ടാകുമെന്നും കോടതി വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് കമ്മീഷന് ലഭിക്കുന്ന നിയമപരമായ സംരക്ഷണത്തെയും ഹർജിക്കാരുടെ അഭിഭാഷകൻ വികാസ് സിങ് ചോദ്യംചെയ്തു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനങ്ങൾ ഏകകണ്ഠമായിരിക്കണമെന്നും സിഇസിക്ക് ഏകപക്ഷീയമായി തീരുമാനമെടുക്കാനാകില്ലെന്നും അദ്ദേഹം വാദിച്ചു. ഇത്തരം പരിരക്ഷ പ്രധാനമന്ത്രിക്കോ സുപ്രീം കോടതി ജഡ്ജിമാർക്കോ പോലും ലഭ്യമല്ലെന്നും സിങ് ചൂണ്ടിക്കാട്ടി.

വിഷയത്തിൽ അടിയന്തര ഇടപെടൽ വേണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്കിടയിൽ ഏകകണ്ഠമായല്ലാതെ തീരുമാനങ്ങൾ എടുക്കുന്നത് തടഞ്ഞുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കണമെന്നും വികാസ് സിങ് ആവശ്യപ്പെട്ടു. എന്നാൽ ഈ ആവശ്യം അംഗീകരിക്കാൻ സുപ്രീം കോടതി തയ്യാറായില്ല.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix