Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

തിരുവനന്തപുരം കോർപ്പറേഷനിൽ രേഖകളിൽ കൃത്രിമമെന്ന് ആരോപണം; മേയർക്ക് പങ്കുണ്ടെന്ന് എസ്.പി. ദീപക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ അറ്റൻഡൻസ് രജിസ്റ്ററിലും പ്രധാനപ്പെട്ട കൗൺസിൽ രേഖകളിലും ഗുരുതരമായ കൃത്രിമം നടന്നെന്ന ആരോപണവുമായി എൽഡിഎഫ് കൗൺസിലർ എസ്.പി. ദീപക്. കാപ്പാ കേസിൽപ്പെട്ട് ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ സുഗതന് നിയമവിരുദ്ധമായി അവധി അനുവദിക്കാനാണ് വ്യാജരേഖകൾ ചമച്ചതെന്നും ഇതിൽ മേയർ വി.വി. രാജേഷിനും പങ്കുണ്ടെന്നും ദീപക് ആരോപിച്ചു.

ഏപ്രിലിൽ നടന്ന കൗൺസിൽ യോഗത്തിൽ സുഗതൻ പങ്കെടുത്തിട്ടില്ലെന്ന് മേയർ ആദ്യം സമ്മതിച്ചിരുന്നെങ്കിലും അന്നത്തെ കൗൺസിൽ യോഗത്തിൽ ഒപ്പ് പരിശോധിക്കാൻ അനുവദിച്ചില്ലെന്നാണ് ദീപകിന്റെ ആരോപണം. തുടർന്ന് അടുത്ത കൗൺസിൽ യോഗത്തിൽ അറ്റൻഡൻസ് രജിസ്റ്റർ തന്നെ മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷനിൽനിന്ന് ലഭിച്ച സുഗതന്റെ ഒപ്പും അറ്റൻഡൻസ് രജിസ്റ്ററിലെ ഒപ്പും പരിശോധിച്ചപ്പോൾ കൃത്രിമം വ്യക്തമായെന്നും ദീപക് ആരോപിച്ചു.

സിസിടിവി ദൃശ്യങ്ങൾ എവിടെ?

സുഗതൻ കൗൺസിൽ യോഗത്തിൽ പങ്കെടുത്തിട്ടില്ലെന്നതിന് തെളിവായി സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടപ്പോൾ കൗൺസിൽ ഹാളിൽ സിസിടിവി ഇല്ലെന്ന മറുപടിയാണ് ലഭിച്ചതെന്ന് ദീപക് പറഞ്ഞു. കൗൺസിലിന്റെ കസ്റ്റോഡിയൻ എന്ന നിലയിൽ ഇത്തരം നടപടികളിൽ മേയർക്കും ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

വിഷയത്തിൽ സർക്കാർ ഉടൻ അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കണമെന്നും ദീപക് ആവശ്യപ്പെട്ടു. അന്വേഷണത്തിന് തയ്യാറായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. യുഡിഎഫ് സർക്കാരും ഇതുവരെ വിഷയത്തിൽ അന്വേഷണം നടത്താൻ തയ്യാറായിട്ടില്ലെന്നും ദീപക് ആരോപിച്ചു.

ശ്രീരേഖയുടേത് രാജി നാടകമെന്ന് ആരോപണം

ശാസ്തമംഗലം ബിജെപി കൗൺസിലർ ശ്രീരേഖയുടെ രാജി നാടകമാണെന്നും എസ്.പി. ദീപക് ആരോപിച്ചു. മേയർ സ്ഥാനത്തേക്ക് പരിഗണിക്കാമെന്ന് വാഗ്ദാനം നൽകിയശേഷം തീരുമാനം മാറ്റിയതിലുള്ള പ്രതിഷേധമാണ് രാജിക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

ആർഎസ്എസ് തീരുമാനങ്ങൾക്ക് മുന്നിൽ ബിജെപി അധ്യക്ഷന് പോലും ഇടപെടാൻ കഴിയാത്ത അവസ്ഥയാണെന്നും ദീപക് ആരോപിച്ചു. നഗരസഭാ ഭരണം സംബന്ധിച്ച് ജനങ്ങൾക്ക് കാര്യങ്ങൾ മനസ്സിലായിക്കഴിഞ്ഞെന്നും വട്ടിയൂർക്കാവിൽ തോൽപ്പിച്ചതുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉൾപ്പെടെ ശ്രീരേഖയ്ക്ക് മടുത്തതായാണ് രാജിക്ക് പിന്നിലെന്നും ദീപക് കൂട്ടിച്ചേർത്തു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix