Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

അടൂർ പ്രകാശും സണ്ണി ജോസഫും ഡൽഹിയിൽ; ഹൈക്കമാൻഡിന് മുന്നിൽ രേഖാമൂലം പരാതിയെത്തിയേക്കും; വിഡി സതീശന്റെ ഏകാധിപത്യത്തിന് അന്ത്യമാകുമോ?

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പരസ്യപ്രതികരണത്തിനു പിന്നാലെ കേരളത്തിലെ പാർട്ടിയിൽ രൂപപ്പെട്ട അസ്വാരസ്യങ്ങളിൽ കോൺഗ്രസ് ഹൈക്കമാൻഡ് ഇടപെടും. തന്റെ നിലപാടിൽ മാറ്റമില്ലെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് വ്യക്തമാക്കിയതോടെ, വിഷയം കേരളത്തിന് പുറത്തേക്ക് എത്തുമെന്ന് വ്യക്തമായതാണ്. അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാൻ പ്രാപ്തരായ നേതാക്കൾ കേരളത്തിലുണ്ടെന്നാണ് ഇതെക്കുറിച്ചുള്ള ചോദ്യങ്ങളോട് ഹൈക്കമാൻഡിന്റെ പ്രതികരണം. എന്നാൽ, ഡൽഹിയിലെത്തിയ അടൂർ പ്രകാശ് പരാതികൾ രേഖാമൂലം അവതരിപ്പിച്ചിരിക്കുകയാണ്. ഫലത്തിൽ ഇനി ഹൈക്കമാൻഡിനു മാറിനിൽക്കാൻ കഴിയില്ല.

മികച്ച ഭൂരിപക്ഷത്തോടെ ജനം അധികാരത്തിലേറ്റി 5 മാസം തികയും മുൻപ് പാർട്ടിക്കുള്ളിൽ അസ്വാരസ്യം രൂപപ്പെട്ടതിൽ നേതൃത്വത്തിന് അതൃപ്തിയുണ്ട്. മുഴുവൻസമയ പ്രസിഡന്റിന്റെ അസാന്നിധ്യം പാർട്ടിയും സർക്കാരും തമ്മിലുള്ള ഏകോപനമില്ലായ്മ രൂക്ഷമാക്കുന്നുവെന്ന വിമർശനം മുതിർന്ന നേതാക്കൾക്കുണ്ട്. അടൂർ പ്രകാശ് പറഞ്ഞതിനെ പിന്തുണച്ചതിന്റെ പേരിൽ ജെബി മേത്തർ ഉൾപ്പെടെയുള്ളവർക്ക് വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് നേരിടേണ്ടി വരുന്നത്. വിഡി സതീശൻ അനുകൂലികളാണ് ഇത്തരത്തിൽ ആക്രമണങ്ങൾ അഴിച്ചുവിടുന്നതെന്ന ആക്ഷേപം ശക്തം. നേരത്തെ, കെസി വേണു​ഗോപാലും സമാനമായ രീതിയിൽ സൈബർ ആക്രമണം നേരിട്ടിരുന്നു, ആ കേസിൽ 5 കോൺ​ഗ്രസ് പ്രവർത്തകരാണ് അറസ്റ്റിലായത്. അതും സതീശൻ പക്ഷക്കാർ.

അതേസമയം, പ്രസിഡന്റിനെ അടിയന്തരമായി നിയമിക്കേണ്ട സാഹചര്യം കേരളത്തിലില്ലെന്ന വിലയിരുത്തലിലാണ് ഹൈക്കമാൻഡ് തീരുമാനം നീട്ടുന്നതെന്നാണു സൂചന. നിലവിലെ അസ്വാരസ്യങ്ങൾക്കിടെ പുതിയ ആളെ നിയമിക്കുന്നത് സ്ഥിതി തണുപ്പിക്കുമോ സങ്കീർണമാക്കുമോ എന്ന സംശയവും ഹൈക്കമാൻഡിനുണ്ട്.

ഇന്ന് ഡൽഹിയിലെത്തുന്ന കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും കേരളത്തിലെ സാഹചര്യം സംബന്ധിച്ച് ഹൈക്കമാൻഡിനു വിശദീകരണം നൽകും. തുടർന്ന്, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ്മുൻഷിയിൽനിന്നു റിപ്പോർട്ട് തേടണമോ എന്ന കാര്യത്തിൽ കോൺഗ്രസ് അധ്യക്ഷൻ തീരുമാനമെടുക്കും. ഇതുകൂടി പരിഗണിച്ചാകും ഹൈക്കമാൻഡിന്റെ ഇടപെടൽ.

സംഘടനാകാര്യങ്ങളടക്കം ചർച്ചചെയ്യാൻ ഹൈക്കമാൻഡ് വിളിച്ചതനുസരിച്ചാണു യാത്രയെങ്കിലും കേരളത്തിലെ ഉൾപാർട്ടി വിഷയങ്ങളിൽ ദേശീയ നേതൃത്വം ഇവരിൽനിന്ന് വിവരം തേടിയേക്കും. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷി ഇരുവരുമായി കൂടിക്കാഴ്ച നടത്തുമെന്നാണു വിവരം. ഡൽഹിയിലെത്തുന്ന സാഹചര്യത്തിൽ ദേശീയ നേതൃത്വത്തെ തന്റെ അതൃപ്തി നേരിട്ടറിയിക്കാൻ അടൂർ പ്രകാശിന് അവസരം ലഭിക്കും. മുഖ്യമന്ത്രിക്കെതിരായ വിമർശനത്തിൽ ഉറച്ചുനിൽക്കുന്ന അദ്ദേഹത്തെ അനുനയിപ്പിക്കാനുള്ള ശ്രമം ഹൈക്കമാൻഡിൽനിന്നുണ്ടാകുമെന്നാണു സംസ്ഥാന നേതൃത്വത്തിന്റെ കണക്കുകൂട്ടൽ.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix