Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സ്ഥിരം കുറ്റവാളിയെ കാപ്പ നിയമപ്രകാരം നാടുകടത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വയനാട്: സ്ഥിരം കുറ്റവാളിക്കെതിരെ കാപ്പ നിയമപ്രകാരം നടപടി. നല്ലൂർനാട്, പായോട്, കിഴക്കൻചാലിൽ വീട്ടിൽ കെ. ഇബ്രാഹിം (60)നെയാണ് വയനാട് ജില്ലയിൽ നിന്ന് നാടുകടത്തിയത്. കഴിഞ്ഞ ഏഴ് വർഷത്തിനിടെ മാനന്തവാടി, വെള്ളമുണ്ട പൊലീസ് സ്റ്റേഷൻ പരിധികളിൽ കവർച്ച, ലഹരിക്കടത്ത്, അബ്കാരി തുടങ്ങിയ കേസുകളിലായി ഇയാൾക്കെതിരെ പത്ത് കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു.

നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടുവെന്ന കണ്ടെത്തലിനെ തുടർന്നാണ് കേരള സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമത്തിലെ വകുപ്പ് 15(1) പ്രകാരം നടപടി സ്വീകരിച്ചത്. ഉത്തരവ് പ്രകാരം ആറ് മാസത്തേക്ക് ഇയാൾക്ക് വയനാട് ജില്ലയിൽ പ്രവേശിക്കാനാകില്ല.

നാടുകടത്തൽ ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചാൽ മൂന്ന് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. വയനാട് ജില്ലാ പൊലീസ് മേധാവി എസ്. ദേവമനോഹർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ മേഖല ഡിഐജി കെ. കാർത്തിക്കിന്റെ ഉത്തരവിലാണ് നടപടി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix