കൊല്‍ക്കത്ത: അന്താരാഷ്ട്ര സൗഹൃദ ഫുട്ബോള്‍ പോരാട്ടത്തിനായി കൊൽക്കത്തയിൽ പരിശീലനത്തിലാണ് ഉറുഗ്വേ ഫുട്ബോൾ ടീം. നാളെയാണ് ഇന്ത്യ- ഉറുഗ്വെ അന്താരാഷ്ട്ര പോരാട്ടം. രാത്രി 7.30ന് സാൾട്ട് ലേക്കിൽ തന്നെയാണ് ഈ കളിയും.
അതിനിടെ ഉറുഗ്വെ ടീം അംഗങ്ങള്‍ വിഖ്യാത സ്റ്റേഡിയമായ കൊല്‍ക്കത്ത ഈഡന് ഗാര്‍ഡന്‍സില്‍ അല്‍പ്പ നേരം ക്രിക്കറ്റ് കളിച്ചത് കൗതുകമായി. ഈ സ്റ്റേഡിയവുമായി ഉറുഗ്വെ ഫുട്ബോള്‍ ടീമിന് ചരിത്രപരമായ ഒരു ബന്ധം കൂടിയുണ്ട്. 1982ല്‍ ഈഡന് ഗാര്‍ഡന്‍സില്‍ വച്ച് ഉറുഗ്വെ ടീം പ്രഥമ നെഹ്റു കപ്പ് കിരീടം സ്വന്തമാക്കിയിട്ടുണ്ട്.
നാല് പതിറ്റാണ്ടുകള്‍ക്കിപ്പുറം ടീം വീണ്ടും ഈഡന് ഗാര്‍ഡന്‍സില്‍ ഇറങ്ങിയെങ്കിലും ഇത്തവണ കളിച്ചത് ക്രിക്കറ്റാണ്. ലുക്കാസ് ടോറിയ, റൊണാള്‍ഡോ അരുഹോ എന്നിവര്‍ ബാറ്റും പന്തുമായി കളം വാണു. ഇതിന്റെ വിഡിയോ ടീമിന്റെ ഔദ്യോഗിക എക്സ് പേജില്‍ അവര്‍ പങ്കിടുകയും ചെയ്തിട്ടുണ്ട്.
Namaste, Kolkata 👋🏼 pic.twitter.com/jbnVcWg67m
— Selección Uruguaya (@Uruguay) October 4, 2026




